മദ്യവിരോധിയില്‍ നിന്ന് മദ്യഭീമനിലേക്ക്: ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരനായി ലളിത് ഖൈതാന്‍
അദാനിയും അംബാനിയുമൊക്കെ അടങ്ങുന്ന ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് പുതുതായി മറ്റൊരാള്‍ കൂടി പുറത്ത് വന്നിരിക്കുന്നത്. മദ്യവ്യവസായിയാ ഡോ ലളിത് ഖൈതാനാണ് ഫോർബ്സിന്റെ ഏറ്റവും പുതിയ ബില്യണയർ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ചിരിക്കുന്നത്. മദ്യവിപണിയിലെ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച മുതലാക്കിക്കൊണ്ടാണ് 80-കാരനായ വ്യവസായി ബില്യണയർ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
380 മില്യൺ ഡോളർ വരുമാനമുള്ള റാഡിക്കോ ഖൈതാന്റെ ചെയർമാനാണ് ലളിത് ഖൈതാന്‍. , മാജിക് മൊമെന്റ്‌സ് വോഡ്ക, 8 PM വിസ്‌കി, ഓൾഡ് അഡ്മിറൽ ബ്രാണ്ടി, ഹിമാലയത്തിന്റെ ശാന്തമായ താഴ്‌വരകളിൽ വാറ്റിയെടുക്കുന്ന പ്രശസ്തമായ റാംപൂർ സിംഗിൾ മാൾട്ട് എന്നിവയുൾപ്പെടെയുള്ള ഐക്കണിക് പാനീയങ്ങൾക്ക് ഏറെ പ്രശസ്തമായ കമ്പനിയാണ് റാഡിക്കോ ഖൈതാന്‍.

ലളിത് ഖൈതാന്റെ കമ്പനിയുടെ ഓഹരികൾ ഈ വർഷം 50 ശതമാനത്തിലധികം ഉയർന്നതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു. കമ്പനിയിലെ അദ്ദേഹത്തിന്റെ40% ഓഹരികൾ കണക്കിലെടുക്കുമ്പോൾ ലളിത് ഖൈതാന്റെ ആസ്തി ഇപ്പോൾ 1 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ്.
അജ്മീറിലെ മയോ കോളേജിലും കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിലുമാണ് ഡോ.ഖൈതാൻ പഠനം പൂർത്തീകരിച്ചത്. ബാംഗ്ലൂരിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ഹാർവാർഡിൽ മാനേജീരിയൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.
1972-ൽ,ഡോ ഖൈതാന്റെ പിതാവ്, ജിഎൻ ഖൈതാനാണ് കമ്പനി സ്ഥാപിക്കുന്നത് മുമ്പ് രാംപൂർ ഡിസ്റ്റിലറി ആന്‍ഡ് കെമിക്കൽ കമ്പനി ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കമ്പനിയെ അദ്ദേഹം ലാഭത്തിലാക്കുകയും റാഡിക്കോ ഖൈതാൻ എന്ന് പേര് മാറ്റുകയും ചെയ്തു. പിതാവ് രാംപൂർ ഡിസ്റ്റിലറി ബിസിനസ്സ് ഏറ്റെടുക്കുന്നത് വരെ ഒരു പൂർണ്ണ മദ്യവിരോധി കൂടിയായിരുന്നു അദ്ദേഹം.
വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുളളവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ റാഡികോ ഖൈതാൻ കമ്പനിയുടെ ഉടമകളായ ലളിത് ഖൈതാൻ, അഭിഷേക് ഖൈതാൻ എന്നിവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അതിസമ്പന്നര്‍ക്കും കമ്പനികള്‍ക്കും മറ്റുമായി വിദേശത്ത്, പ്രത്യേകിച്ച് നികുതിയില്ലാത്ത ഇടങ്ങളില്‍ കടലാസ് കമ്പനികളും ട്രസ്റ്റുകളും ഫൗണ്ടേഷനുകളും സ്ഥാപിച്ച് സമ്പാദ്യം സൂക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം.
90 രാജ്യങ്ങളിലെ 330 രാഷ്ട്രീയക്കാർ, ഫോബ്‌സ് പട്ടികയിലുള്ള 130 കോടീശ്വരർ, രാജകുടുംബാംഗങ്ങൾ, സെലിബ്രിറ്റികൾ, മതനേതാക്കൾ, ലഹരി ഇടപാടുകാർ എന്നിവരായിരുന്നു പന്‍ഡോറ പേപ്പേഴ്സ് എന്ന പേരില്‍ പുറത്ത് വന്ന പട്ടികയിലുണ്ടായിരുന്നത്.












Click it and Unblock the Notifications