തേജ്പാലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി 4.30 ന്
പനാജി: സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ വിധി 30 നവംബര്‍ 4.30 ന് പുറപ്പെടുവിയ്ക്കും. ജാമ്യം ലഭിയ്ക്കാതെ വന്നാല്‍ തേജ്പാലിനെ അറസ്റ്റ് ചെയ്യും. കുടുംബത്തോടൊപ്പമാണ് ഗോവ കോടതിയില്‍ തേജ്പാല്‍ എത്തിയത്. ഒട്ടേറെപ്പേര്‍ തേജ്പാലിനെ കാണാനായി എത്തിയിരുന്നു.ഇതിനിടെയില്‍ തേജ്പാലിന് നേരെ ആക്രമണ ശ്രമവും ഉണ്ടായി.
അറസ്റ്റ് ഒഴിവാക്കാനായി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിയ്ക്കാമെന്ന് അഭിഭാഷകന്‍ മുഖേന തേജ്പാല്‍ കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണം നടക്കുന്ന വേളയിലെല്ലാം തേജ്പാല്‍ ഗോവയില്‍ ഉണ്ടായിരിയ്ക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തേജ്പാല്‍ പരാതിക്കാരിയെ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

തേജ്പാലിനെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നും എന്നാല്‍ മാത്രമേ കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുകയുള്ളൂ എന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ എത്തുന്നതിന് മുന്‍പ് തേജ്പാല്‍ ഗോവ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയെന്നും പത്ത് മിനുട്ട് പോലും അവിടെ ചെലവഴിയ്ക്കാതെയാണ് കോടതിയിലെത്തിയതെന്നും റിപ്പോര്‍ട്ട്.












Click it and Unblock the Notifications