Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാസ് സിലിണ്ടറിന് 400 രൂപ; ക്ഷേമ പെന്‍ഷന്‍ 5000 രൂപയാക്കും... വമ്പന്‍ വാഗ്ദാനങ്ങളുമായി കെസിആര്‍

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ഭരണകക്ഷിയായ ബിആര്‍എസ്. വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിന് ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് പാര്‍ട്ടി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആര്‍) പ്രഖ്യാപിച്ചു.

നവംബര്‍ 30ന് ഒറ്റഘട്ടമായിട്ടാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം ഡിസംബര്‍ മൂന്നിനാണ്. ഇതോടൊപ്പം രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും. തെലങ്കാനയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് പ്രവചനങ്ങള്‍. അതിനിടെയാണ് ബിആര്‍എസ് വന്‍ വാഗ്ദാനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

kcr

സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയ ദളിത് ബന്ധു, കെസിആര്‍ ബിമ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ തുടങ്ങാന്‍ ദളിത് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ഗ്രാന്റ് നല്‍കുന്ന പദ്ധതിയാണ് ദളിത് ബന്ധു സ്‌കീമില്‍ ഏറെ ശ്രദ്ധേയം. 93 ലക്ഷം ബിപിഎല്‍ കുടുബംങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കെസിആര്‍ ബിമ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ തുക ഉയര്‍ത്തുമെന്ന് കെസിആര്‍ പ്രഖ്യാപിച്ചു. വിധവ പെന്‍ഷന്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍, അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ ഉയര്‍ത്തും. നിലവില്‍ 2016 രൂപയാണ് നല്‍കുന്നത്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്കകം 5000 രൂപയിലെത്തിക്കുമെന്നാണ് വാഗ്ദാനം. ഭിന്ന ശേഷിക്കാര്‍ക്ക് നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പ്രതിമാസം 6000 രൂപയാക്കി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പാചക വാതക ഗ്യാസ് സിലിണ്ടറുകള്‍ 400 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്നതാണ് പ്രധാനപ്പെട്ട ഒരു വാഗ്ദാനം. യോഗ്യരായ കുടുംബങ്ങളെ കണ്ടെത്തിയാകും ഈ തുകയ്ക്ക് സിലിണ്ടര്‍ ലഭ്യമാക്കുക. യോഗ്യരായവര്‍ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നും വാഗ്ദാനമുണ്ട്. ഹൈദരാബാദില്‍ ഒരു ലക്ഷം ഇരട്ട കിടപ്പുമുറികളുള്ള വീട് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈകീട്ട് ബിആര്‍എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെസിആര്‍ തുടക്കമിടും. സിദ്ദിപേട്ട് ജില്ലയിലെ ഹുസ്‌നബാദിലാണ് പൊതുപരിപാടി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിടെ നിന്നാണ് കെസിആര്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ഹുസ്‌നബാദ് ബിആര്‍എസിന് ഭാഗ്യമുള്ള സ്ഥലമാണ് എന്നാണ് പൊതുവെ പറയാറുള്ളത്.

119 അംഗ നിയമസഭയാണ് തെലങ്കാനയിലേത്. 115 സ്ഥാനാര്‍ഥികളെ ബിആര്‍എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവരെല്ലാം ആഴ്ചകളായി പ്രചാരണത്തിലാണ്. 2018ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കെസിആറിന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിആര്‍എസില്‍ ചേരുകയും ചെയ്തു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+