Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: പ്രമുഖ നേതാവ് പാർട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ ഇത്തവണ അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാർട്ടി മുന്നോട്ട് പോവുന്നത്. കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് ശക്തിപകർന്നുകൊണ്ട് ചില സർവ്വേകള്‍ അവർക്ക് വലിയ മുന്നേറ്റവും പ്രവചിക്കുന്നു. എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കി കൊണ്ട് പാർട്ടിയുടെ പ്രമുഖ നേതാവ് ഭരണ കക്ഷിയായ ബി ആർ എസില്‍ ചേർന്നിരിക്കുന്നുവെന്ന വാർത്തയാണ് തെലങ്കാനയില്‍ നിന്നും പുറത്ത് വരുന്നത്.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ പല്‌വൈ ശ്രവന്തിയാണ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് സ്വന്തം പാർട്ടി വിട്ട് കെ സി ആറിന്റെ കൂടാരത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. മുനുഗോട് മണ്ഡലത്തിലെ ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ടി പി സി സി വക്താവ് കൂടിയായ നേതാവിന്റെ കൂടുമാറ്റം. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി കൊണ്ടാണ് ശ്രവന്തി രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നേതാവ് ബി ആർ എസില്‍ ചേരുകയും ചെയ്തു.

sravanthi-

കോൺഗ്രസ് പാർട്ടിയിൽ തനിക്ക് അർഹമായ സ്ഥാനം നല്‍കിയിട്ടില്ലെന്ന് ശ്രവന്തി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പാർട്ടി ഇപ്പോൾ "ദല്ലാളന്മാരുടെ" കൈകളിലാണെന്നും അത് "ക്രോണിക് ഡിസോർഡുകളിലൂടെ" കടന്നുപോകുകയാണെന്നും അവർ ആരോപിച്ചു. കൂറുമാറിയവർക്ക് വലിയ തോതില്‍ സ്ഥാനാർത്ഥിത്വം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് എങ്ങനെയാണ് വോട്ടർമാരെ സമീപിക്കുകയെന്നും അവർ ചോദിച്ചു.

നേതാക്കളും മൗനവും നിഷ്‌ക്രിയത്വവും തെലങ്കാനയിൽ പാർട്ടിക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നും സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അഭിസംബോധന ചെയ്‌ത നാല് പേജുള്ള രാജിക്കത്തിൽ അവർ പറഞ്ഞു. പഴയകാലക്കാർക്കും പാർട്ടിക്ക് വേണ്ടി സ്വയം സമർപ്പിച്ചവർക്കും ഇപ്പോൾ സ്ഥാനമോ ബഹുമാനമോ ഇല്ലെന്നും അവർ പറഞ്ഞു. ടിപിസിസി അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ അന്ത്യത്തിന് ആത്മാർത്ഥമായി തിരക്കഥയെഴുതുകയാണ്. പാർട്ടിയെ ഒരു വാണിജ്യ സ്ഥാപനമാക്കി മാറ്റാനുള്ള ഒരു വ്യക്തിയുടെ ശ്രമമാണ് പാർട്ടിക്ക് തിരിച്ചടിയായതെന്നും അവർ ആരോപിച്ചു.

'മുനുഗോട് ഉപതെരഞ്ഞെടുപ്പിന് ഉത്തരവാദിയും രേവന്ത് റെഡ്ഡിയെ ചീത്തവിളിച്ചവനുമായ രാജ്‌ഗോപാൽ റെഡ്ഡിയെ ഒറ്റരാത്രികൊണ്ട് തിരികെ സ്വീകരിച്ച് ടിക്കറ്റ് നൽകിയത് അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാനത്ത് പാർട്ടിയുടെ യഥാർത്ഥ വ്യക്തിത്വം പൂർണ്ണമായും വികൃതമായിരിക്കുന്നു. അതിന്റെ സ്ഥാനത്ത് ഒരു വാണിജ്യ സംഘടനയും ലാഭമുണ്ടാക്കുന്ന സ്ഥാപനവും ഞങ്ങൾ കാണുന്നു. ഇത് എന്നെപ്പോലുള്ള പലരുടേയും പ്രതീക്ഷകള്‍ തകർക്കുന്നതാണ്' ശ്രവന്തി കൂട്ടിച്ചേർത്തു.

മനുഗോഡില്‍ ഇത്തവണ തനിക്ക് ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു ശ്രവന്തിയുടെ വിശ്വാസം. എന്നാല്‍
ബി ജെ പിയിൽ നിന്ന് പാർട്ടിയിലേക്ക് മടങ്ങിയ കോമാട്ടിറെഡ്ഡി രാജ്‌ഗോപാൽ റെഡ്ഡിക്ക് തീരുമാനം നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. നേരത്തെ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന ഇദ്ദേഹം പാർട്ടി വിട്ട് ബി ജെ പിയില്‍ പോയതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നു. ഈ ഉപതിരഞ്ഞെടുപ്പില്‍ ശ്രവന്തിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥി. ശക്തമായ ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+