കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് മുന്നില്‍ ഹാജരാവാതെ തുഷാര്‍ വെള്ളാപ്പള്ളി; അറസ്റ്റിലാകുമോ?

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിൽ എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തുഷാർ വെള്ളാപ്പള്ളിയടക്കമുള്ളവർ പോലീസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. കുതിരക്കച്ചവട കേസിൽ തുഷാർ വെള്ളാപ്പള്ളിയെ കൂടാതെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും ജഗ്ഗുസ്വാമിയുമാണ് ഹാജരാവാതിരുന്നത്.

ഹാജരാവാത്ത സാഹചര്യത്തിൽ മൂന്നു പേരെയും അറസ്റ്റ് ചെയ്യാനായി എസ്.ഐ.ടി ഹൈക്കോടതിയുടെ നിയമോപദേശം തേടും. തെലങ്കാന ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് കേസ് അന്വേഷിക്കുന്നത്. സമൻസ് അയച്ചവരിൽ ബി ശ്രീനിവാസ് മാത്രം ആണ് ഹാജരായത്. എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ശ്രീനിവാസിനെ വിട്ടയച്ചു.

thushar

തിങ്കളാഴ്ച ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻ.ഡി.എയുടെ കേരളാ കൺവീനറായ തുഷാറിന് നോട്ടീസ് നൽകിയിരുന്നത്. ഈ മാസം മധ്യത്തിൽ കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിൽ തെലങ്കാന പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്.

'ഞാന്‍ മലം കലര്‍ന്ന വെള്ളം കുടിച്ചിട്ടുണ്ട്, മലവുമായി വേദിയിലെത്തിയിട്ടുണ്ട്': ബില്‍ഗേറ്റ്സ്'ഞാന്‍ മലം കലര്‍ന്ന വെള്ളം കുടിച്ചിട്ടുണ്ട്, മലവുമായി വേദിയിലെത്തിയിട്ടുണ്ട്': ബില്‍ഗേറ്റ്സ്

തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് രംഗത്തെത്തിയത്. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തെന്നാണ് ചന്ദ്രശേഖർ റാവു വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാൻ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. ചില ദൃശ്യങ്ങളും ഫോട്ടോകളും അദ്ദേഹം ഹാജരാക്കിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബി.ജെ.പിയുടെ വാദം.

ഓപ്പറേഷൻ കമലയ്ക്ക് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാർ വെള്ളാപ്പള്ളിയെന്നും ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. ടിആർഎസ് നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും കെസിആർ പറഞ്ഞിരുന്നു. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച ചന്ദ്രശേഖർറാവു, അര മണിക്കൂർ ദൈർഘ്യമുള്ള 5 വിഡിയോകളും പുറത്തുവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ തെലങ്കാനയിൽ നിന്ന് സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ടുസംഘങ്ങളായാണ് കൊച്ചിയിലും കൊല്ലത്തും എത്തിയത്. തുഷാർ വെള്ളാപ്പള്ളി കേസിൽ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി തന്നെ അന്വേഷിച്ചുവരികയാണ് എന്ന് കഴിഞ്ഞദിവസം അന്വേഷണ സംഘം വ്യക്തമാക്കി.

English summary
telangana case: Thushar Vellappally and others did not appear before the police for questioning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X