''വിടുവായത്തരം പറഞ്ഞാല്‍ നാവ് മുറിച്ചെടുക്കും"; പ്രസ്താവനയുമായി തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: വിവാദ പ്രസ്താവനയുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നെല്ല് ശേഖരിക്കുന്നത് സംബന്ധിച്ച് വിടുവായത്തരം പറഞ്ഞാല്‍ നാവ് മുറിച്ചെടുക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. കർഷകരോട് മറ്റേതെങ്കിലും ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാറിന്‍റെ പ്രസ്താവനയാണ് കെ.സി.ആറിനെ പ്രകോപിപ്പിച്ചത്.
'നിങ്ങളുടെ അയഞ്ഞ സംസാരം ഒഴിവാക്കുക, സംസ്ഥാന സർക്കാരിനെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ നാവരിയും. എന്നെ ജയിലിലേക്ക് അയക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ തൊടാന്‍ പോലുമുള്ള ധൈര്യം അയാള്‍ക്കുണ്ടോ? ഇതായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷനു നേരെയുള്ള ചന്ദ്രശേഖരറാവുവിൻ്റെ ചോദ്യം.

കേന്ദ്രം നെല്ല് ശേഖരിക്കുന്നില്ലാത്തതിനാല്‍ മറ്റ് കൃഷിയിലേക്ക് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയും കാര്‍ഷിക വകുപ്പ് മന്ത്രിയും കര്‍ഷകരോട് വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട ശേഷം വിഷയത്തിലെ സംസ്ഥാനത്തെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി വിശദമാക്കിയത്.
എന്നാല്‍ ഇതുവരേയും ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. തെലങ്കാനയിലെ കർഷകരെ വഞ്ചിക്കാനോ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ തകർക്കാനോ ആരെയും അനുവദിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ലക്ഷം ടണ്‍ നെല്ല് അടക്കമാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. കേന്ദ്രം അത് വാങ്ങാന്‍ തയ്യാറല്ലെന്നും ഞായറാഴ്ച ചന്ദ്രശേഖര റാവു വിശദമാക്കി.

ഇതിനിടയിലാണ് വീണ്ടും നെല്ല് തന്നെ കൃഷിചെയ്യാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീക്കളികളില്‍ തിരക്കിലാണെന്നും ചന്ദ്രശേഖര റാവു ആരോപിച്ചു.കര്‍ഷകരുടെ വികാരം ലക്ഷ്യമിട്ടുള്ളതാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളികളെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില സംബന്ധിച്ച് കേന്ദ്രം നുണ പറയുകയാണ്.
2014ല്‍ 105 യുഎസ് ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ഇപ്പോള്‍ 83 യുഎസ് ഡോളറാണി വില. വിദേശ രാജ്യങ്ങളിലും ഇന്ധനവില കൂടിയെന്ന് കേന്ദ്രം ജനങ്ങളോട് പറയുന്നത് കള്ളമാണെന്നും ചന്ദ്രശേഖരറാവു ആരോപിച്ചു.കാറുകള്‍ ഓടിച്ച് കയറ്റി ബിജെപിക്കാര്‍ കര്‍ഷകരെ കൊല്ലുകയാണ്. കര്‍ഷകരെ അടിച്ച് ഓടിക്കാനാണ് ബിജെപി മുഖ്യമന്ത്രി ആവശ്യപ്പെടുന്നതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. സമരം ചെയ്യുന്ന സര്‍ഷകരെ പിന്തുണയ്ക്കും. കര്‍ഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മുക്കുണ്ട് - കെ സി ആർ വ്യക്തമാക്കി.

അതേസമയം, ഇന്ധന വിലവർധനയിൽ തെലങ്കാന വാറ്റ് നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും കെ സി ആർ പറഞ്ഞു. കേന്ദ്രത്തിന് ഇതേക്കുറിച്ച് പറയാൻ ഒരു അവകാശവുമില്ല. ഇന്ധന നികുതി ദീർഘനാൾ വർധിപ്പിച്ച കേന്ദ്രത്തിന് സംസ്ഥാനങ്ങളോട് അത് കുറയ്ക്കണമെന്ന് പറയാൻ എന്ത് അധികാരമാണുള്ളത്. അതാത് സംസ്ഥാനങ്ങളുടെ ധാർമികമായ ഉത്തരവാദിത്തം ആണിത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് മേൽ അധിക നികുതി ഭാരം കെട്ടിവയ്ക്കുകയാണ് - തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications