കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ വിലപേശാനുള്ള ബിജെപി തന്ത്രങ്ങള്‍ക്കും തിരിച്ചടി; സര്‍വാധിപത്യം പുലര്‍ത്തി ടിആര്‍എസ്

Google Oneindia Malayalam News

Recommended Video

cmsvideo
സര്‍വാധിപത്യം പുലര്‍ത്തി ടിആര്‍എസ് | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാനയില്‍ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വരികയും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തിരുന്നെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ ടിആര്‍എസിന് ബിജെപിയുടെ പിന്തുണ തേടേണ്ടി വന്നേനെ. ബിജെപിയുമായി സഖ്യത്തിലെത്തുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ തേടുന്നതില്‍ ടിആര്‍എസിന് വിലങ്ങ് തടിയാവുകയും ചെയ്യുമായിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് തോന്നിച്ചെങ്കിലും ടിആര്‍എസ് പതിയെ ലീഡ് ഉയര്‍ത്തുകയായിരുന്നു. അപ്പോഴൊന്നും ടിആര്‍എസിന് ഇത്തരത്തിലൊരു മുന്നേറ്റം അവര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ടിആര്‍എസ് ലീഡ് വന്‍തോതില്‍ ഉയര്‍ത്തുകയായിരുന്നു.

bjp

119 ല്‍ 86 സീറ്റുകള്‍ നേടി മുന്നേറുന്ന ടിആര്‍എസിന് ബിജെപി സഖ്യം തേടേണ്ടി വരില്ല എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപികരിക്കേണ്ടി വന്നിരുന്നെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം സ്വതന്ത്രമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് ടിആര്‍എസിനെ തടഞ്ഞേനെ.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടായാല്‍ തെലങ്കാനയിലെ സഖ്യത്തിന്റെ പേരില്‍ ടിആര്‍എസിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചേനെ. എന്നാല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച് ടിആര്‍എസും അവരുടെ നേതാവ് കെ ചന്ദ്രശേഖറാവുവും ഇത്തരം കെട്ടുപാടുകളില്‍ നിന്നെല്ലാം സ്വതന്ത്രമായിരിക്കുകയാണ് ഇപ്പോള്‍.

English summary
Telangana election Results 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X