കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നരലക്ഷത്തോളം മലയാളികള്‍ ആരെ പിന്തുണക്കും; തെലങ്കാനയില്‍ ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
വിട്ടുകൊടുക്കാതെ ബിജെപിയും | Oneindia Malayalam

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ തെലങ്കാനയില്‍ വീറും വാശിയും ഏറുന്നു. എന്തുവിലകൊടുത്തും അധികാരത്തില്‍ തുടരാന്‍ ടിആര്‍എസും അധികാരത്തിലേറാന്‍ കോണ്‍ഗ്രസ്സും തുനിഞ്ഞിറങ്ങിയതോടെ നേതാക്കന്‍മാരുടെ അറസ്റ്റില്‍വരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.

<strong>രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്നത് എന്തുകൊണ്ട്; 11 സര്‍വ്വേകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ</strong>രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്നത് എന്തുകൊണ്ട്; 11 സര്‍വ്വേകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ

കാവല്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കെ സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കോടങ്ങലിലെ സ്ഥാനാര്‍ത്ഥിയുമായ രേവന്ത് റെഡ്ഡിയെ പോലീസ് കരുതല്‍ തടങ്കലിലാക്കിയത് ഇന്ന് പുലര്‍ച്ചെയായിരുന്നു. ഓരോ വോട്ടും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പില്‍ ഇതടക്കമുള്ള വിഷയങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്തുന്നത്. മലയാളികളെ അടക്കമുള്ള നേതാക്കളെ സ്വാധീനിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

തെലങ്കാനയിലെ മലയാളി

തെലങ്കാനയിലെ മലയാളി

സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയല്ലെങ്കിലും ഏതാനും മണ്ഡലങ്ങളിലെ ഫലം നിശ്ചയിക്കാന്‍ കഴിയുന്നവരാണ് തെലങ്കാനയിലെ മലയാളീ സമൂഹം. ചുരുങ്ങിയ വോട്ടുകള്‍ക്ക് ഫലം മാറി മറിയുന്ന മണ്ഡലങ്ങളില്‍ ഒരോ വോട്ടും സ്വന്തം പെട്ടിയില്‍ എത്തിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു.

ഹൈദരാബാദ് മേഖല

ഹൈദരാബാദ് മേഖല

ഹൈദരാബാദ് മേഖലയിലാണ് മലയാളീ സമൂഹം കൂടുതലായി ഉള്ളത്. സെക്കന്തരാബാദ്, കുകത്പള്ളി, കന്റോണ്‍മെന്റ്, മല്‍കാജ്ഗരി, രാജേന്ദ്ര നഗര്‍, മെഡ്ചലല്‍, ഷേര്‍ലിംഗപളളി, ഖുത്ബല്ലാപൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് മലയാളികള്‍ കൂടുതല്‍ ഉള്ളത്.

വലിയ പ്രതീക്ഷയില്ല

വലിയ പ്രതീക്ഷയില്ല

ഈ മണ്ഡലങ്ങളിലായി ഏകദേശം ഒന്നരലക്ഷത്തോളം മലയാളി വോട്ടര്‍മാര്‍ ഉണ്ടെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് വ്യക്തമാക്കുന്നത്. തെലങ്കാനയിലെ മലയാളീ സമൂഹം കേരളീയ രാഷ്ട്രീയ പാര്യമ്പര്യം തുടരുന്നവരായതിനാല്‍ ടിആര്‍എസില്‍ ഈ വോട്ടില്‍ വലിയ പ്രതീക്ഷയില്ല.

ഉമ്മന്‍ചാണ്ടിയെ

ഉമ്മന്‍ചാണ്ടിയെ

കോണ്‍ഗ്രസ്സും ബിജെപിയുമാണ് മലയാളികളുടെ വോട്ടില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനാണ് മലയാളികളുടെ കാര്യത്തില്‍ വലിയ പ്രതീക്ഷയുള്ളത്. മലയാളികളുടെ വോട്ട് ഉറപ്പിക്കാനായി ഉമ്മന്‍ചാണ്ടിയെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത്.

പ്രചരണം

പ്രചരണം

ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ചാണ്ടിയെങ്കിലും തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാണ് ഉമ്മന്‍ചാണ്ടി. മലയാളീ സമൂഹത്തിന് മേല്‍കൈ ഉള്ള പ്രദേശങ്ങളിലാണ് പ്രധാനമായും ഉമ്മന്‍ചാണ്ടി പ്രചരണം നടത്തുന്നത്.

പ്രധാനപ്പെട്ട കാര്യം

പ്രധാനപ്പെട്ട കാര്യം

ചുമ്മാ പ്രചരണങ്ങളില്‍ സാന്നിധ്യം അറിയിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല തെലങ്കാനയിലെ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം. ഗ്രൗണ്ടില്‍ ഇറങ്ങിയുള്ള കളികള്‍ സംസ്ഥാനത്ത് വലിയൊരു വിഭാഗം വോട്ടര്‍മാരെ കോണ്‍ഗ്രസ്സിനോട് അടുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

അധ്യാപക സമൂഹം

അധ്യാപക സമൂഹം

നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുമായി അകന്ന സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകളെ കോണ്‍ഗ്രസ്സുമായി അടുപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ആയിരുന്നു. ഒരു ലക്ഷത്തിലേറെ വരുന്ന അധ്യാപക സമൂഹത്തേയും മാനേജ്മെന്റ് പ്രതിനിധികളേയും ഒപ്പം നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടെത്തിച്ചാണ് ഉമ്മന്‍ചാണ്ടി ഇവര്‍ക്ക് ഉറപ്പ് നല്‍കിയത്.

സുരേഷ് ഗോപി

സുരേഷ് ഗോപി

കോണ്‍ഗ്രസ്സിന് വേണ്ടി മലയാളികളെ സ്വാധീനിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്ത ഇറങ്ങുമ്പോള്‍ ബിജെപിയും മലയാളീ വോട്ടുകള്‍ കൈവെടിയാന്‍ ഒരുക്കമല്ല. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി എംപിയെ ഹൈദരാബാദില്‍ എത്തിച്ചാണ് ബിജെപി മലയാളികള്‍ക്കിടയില്‍ പ്രചരണം നടത്തുന്നത്.

ഡിസംബര്‍ 7

ഡിസംബര്‍ 7

ഡിസംബര്‍ 7 നാണ് തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആരോപണ-പ്രത്യാരോപണങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുകയാണ്. കോണ്‍ഗ്രസ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്.

രാഹുലിന്റെ വിമര്‍ശനം

രാഹുലിന്റെ വിമര്‍ശനം

താണ്ടൂരിലും വികാരാബാദിലും റാലി നടത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പ്രധാനമന്ത്രിക്കും നരേന്ദ്രമോദിയും തെലങ്കാന കാവല്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. മോദിയും ചന്ദ്രശേഖര റാവുവും എ ടീമും ബി ടീം ആണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

English summary
Telangana Election: All The Eyes On Malayali Votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X