Get Updates
Get notified of breaking news, exclusive insights, and must-see stories!

മത ചിന്തകള്‍ വിലങ്ങു തടിയായില്ല; ഹിന്ദു വൃദ്ധന്റെ ചിതക്ക് തീ കൊളുത്തിയത് മുസ്ലീം വനിത

വാറംഗല്‍: അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്താന്‍ മകന്‍ മടിച്ചു നിന്നപ്പോള്‍ തീ കൊളുത്തിയത് മുസ്ലീം യുവതി. വൃദ്ധസദനങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന നമ്മുടെ നാട്ടില്‍ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്താന്‍ മകന്‍ മടിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആ ദൗത്യം ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് വന്നത് ഒരു മുസ്ലീം വനിത.

സംഭവം നടന്നത് തെലങ്കാനയിലെ വാറംഗലിലാണ്. വാറംഗലിലെ വൃദ്ധ സദനത്തില്‍ വെച്ച് മരണമടഞ്ഞ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്താന്‍ തയ്യാറാകാതെ മകന്‍ മാറി നില്‍ക്കുകയായിരുന്നു. മതചിന്തകളുടെ വിലങ്ങു തടികളില്ലാതെ കടന്നു വന്ന യാകൂബി എന്ന മുസ്ലീം വനിതയാണ് ചിതയ്ക്ക് തീ കൊടുത്തതും ഹിന്ദു ആചാരങ്ങള്‍ പ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്തതും.

Telungana Map

യാകൂബ് ബീയും ഭര്‍ത്താവും ചേര്‍ന്ന് നടത്തുന്ന വൃദ്ധസദനത്തിലാണ് കുടുംബക്കാര്‍ ഉപേക്ഷിച്ച 70 വയസ്സുകാരന്‍ കെ ശ്രീനിവാസന്‍ മരിച്ചത്. തയ്യല്‍ക്കാരനായി ദീര്‍ഘകാലം കുടുംബം പുലര്‍ത്തിയ ശ്രീനിവാസനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം ഉപേക്ഷിച്ചത്. വീട്ടുകാര്‍ വൃദ്ധനെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് യാകൂബി ശ്രീനിവാസനെ കണ്ടെടുക്കുകയും പ്രായമായവര്‍ക്കായി നടത്തുന്ന അഭയകേന്ദ്രത്തില്‍ അഭയം നല്‍കുകയും ചെയ്തു.

ഈ ആഴ്ച ആദ്യം വൃദ്ധന്‍ മരിക്കുകയും കുടുംബാംഗങ്ങളെ വിവരമറിയിക്കുയും ചെയ്തു. എന്നാല്‍ മകന്‍ ശരത് വൃദ്ധസദനത്തിലെത്തിയെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ല. ക്രിസ്ത്യാനിയായി മതം മാറിയതിനാല്‍ ഹിന്ദു ആചാര പ്രകാരം അച്ഛന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ശരതിന്റെ വാദം.

ഇതോടെ താന്‍ അച്ഛനെ പോലെ സ്‌നേഹിച്ച ശ്രീനിവാസനു വേണ്ടി ഹിന്ദുമതാചാര പ്രകാരം മൂത്ത മകന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ യാകൂബി ചെയ്യുകയായിരുന്നു. ഇതിലൂടെ മതത്തിന് അപ്പുറത്തെ സ്‌നേഹത്തിന്റെയും കരുതലിന്റെയും മുഖമെന്തെന്ന് കാണിച്ച് തരികയായിരുന്നു യാകൂബി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+