Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് എനിക്ക് നേരെയുള്ള ആക്രമണമാണ്'; ബി ആർ എസ് എം പിക്ക് കുത്തേറ്റ സംഭവത്തിൽ കെ സി ആർ

തെലങ്കാന: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണകക്ഷിയായ ബി ആർ എസ് എം പി കോത പ്രഭാകർ റെഡ്ഡിക്ക് കുത്തേറ്റു. ദുബ്ബാക്ക് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയാണ് കോത പ്രഭാകർ. നിലവിൽ മേദക് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എം പിയാണ് കോത പ്രഭാകർ. ‌

വയറ്റിൽ പരിക്കേറ്റ കോത പ്രഭാകറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. നവംബർ 30 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പ്രഭാകർ പ്രചാരണത്തിനെത്തിയത്.

ELECTION

അപ്പോഴാണ് സംഭവം, ദൗൽതാബാദ് മണ്ഡലത്തിൽ വെച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അക്രമിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഇത് തനിക്ക് നേരെയുള്ള ആക്രമണം ആണെന്നാണ് മുഖ്യമന്ത്രി കെ സി ആർ പറഞ്ഞു. ഞങ്ങളുടെ ദുബ്ബാക്കിലെ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം എനിക്ക് നേരെയുള്ള ആക്രമണമാണെന്നാണ് ഞാൻ പറയുന്നത്- കെസിആർ പറഞ്ഞു. "ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, ആത്മനിയന്ത്രണം ഇല്ലെങ്കിൽ, ഞങ്ങൾക്കും ധൈര്യമുണ്ട്. ഞങ്ങളും ഇതേ പ്രവൃത്തികൾ അവലംബിച്ചാൽ, നിങ്ങൾ നിലനിൽക്കില്ല. (നിങ്ങളുടെ) പൊടി പോലും നിലനിൽക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രഭാകർ റെഡ്ഡിക്ക് നേരെ നടന്ന കൊലപാതകശ്രമത്തെ താൻ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ എക്‌സിൽ പോസ്റ്റ് ചെയ്തു.

"ബി ആർ എസ് എം പി ശ്രീ പ്രഭാകർ റെഡ്ഡി ഗാരുവിന് നേരെ കോൺഗ്രസ് ഗുണ്ടകൾ നടത്തിയ കൊലപാതകശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. നിരാശരായ കോൺഗ്രസ് ഇപ്പോൾ തെലങ്കാനയിൽ നമ്മുടെ നേതാക്കളെ ശാരീരികമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലാണ്. മൂന്നാംനിര ക്രിമിനലിനെ ടി പി സി സി പ്രസിഡന്റാക്കിയതോടെ ഇത് തീർച്ചയായും പ്രതീക്ഷിച്ചിരുന്നു.

ജനാധിപത്യ സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ല, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഗൗരവമായ നടപടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," കെ ടി ആർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+