'കോൺഗ്രസ് നേതാക്കളെ ചാക്കിടാൻ നീക്കം'; തെലങ്കാനയിൽ ഡികെ ശിവകുമാറിനെ കളത്തിലറിക്കി നേതൃത്വം
തെലങ്കാനയിൽ ആദ്യ ഫല സൂചനകൾ കോൺഗ്രസിന് അനുകൂലമാകുമ്പോൾ കുതിരക്കച്ചടവത്തിന് കളരമൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത്. തങ്ങളുടെ നേതാക്കളെ മറ്റ് പാർട്ടികൾ സമീപിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ ഹൈക്കമാന്റഅ നിർദ്ദേശപ്രകാരം താൻ തെലങ്കാനയിലേക്ക് പോകുകയാണെന്നും ശനിയാഴ്ച രാത്രി അദ്ദേഹം അറിയിച്ചു.
'മറ്റുള്ള പാർട്ടികളിൽ നിന്ന് ഞങ്ങളുടെ നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് അവരെ ബന്ധപ്പെട്ടിരിക്കുന്നതെന്ന് അടക്കമുള്ള എല്ലാ വിവരങ്ങളും ഞങ്ങളോട് നേതാക്കൾ പങ്കിട്ടിട്ടുണ്ട്. ഞങ്ങൾ അതീവ ജാഗ്രതയിലാണ്. കോൺഗ്രസിന്റെ ഒരു നേതാക്കളും മറ്റ് പാർട്ടികളിലേക്ക് പോകില്ല', ഡികെ ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് തന്നെ അധികാരം പിടിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കിട്ടു.

റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. പ്രചരിക്കുന്നത് വെറും കിംവതന്തികൾ മാത്രമാണെന്നും ഞങ്ങളുടെ നേതാക്കളെല്ലാവരും വിശ്വസ്തരാണെന്നും ഡികെ ആവർത്തിച്ചു. 'ഓപ്പറേഷൻ ലോട്ടസ്' നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് കൊണ്ട് തെലങ്കാനയിൽ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് മുന്നേറുകയാണ്. പലയിടങ്ങളിലും വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 60 സീറ്റുകളാമ് ആവശ്യം. എക്സിറ്റ് പോൾ ഫലങ്ങൾ 79 വരെ സീറ്റുകൾ കോൺഗ്രസിന് പ്രവചിക്കുന്നുണ്ട്. 60 സീറ്റുകൾ മാത്രമാണ് പാർട്ടി നേടുന്നതെങ്കിൽ സർക്കാർ രൂപീകരണം ദുഷ്കരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസയം 78 വരെ സീറ്റുകൾ തങ്ങൾക്ക് നേടാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ പങ്കിടുന്നത്.
അതിനിടെ മാന്ത്രിക സംഖ്യ തൊടാനായില്ലെങ്കിൽ ബി ആർ എസിനെ ബി ജെ പിയും എ ഐ എം ഐ എമ്മും പിന്തുണയ്ക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ആവശ്യമെങ്കിൽ ഇരുപാർട്ടികളും തങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാകുമെന്നാണ് ബി ആർ എസ് നേതാവ് കെ കേശവ റാവു പ്രതികരിക്കുന്നത്. എന്നാൽ തങ്ങൾക്ക് തനിക്ക് ഭൂരിപക്ഷം നേടാൻ ആകുമെന്നും കേശവ റാവു ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'മാധ്യമങ്ങളാണ് കോൺഗ്രസിന് മുൻതൂക്കം നൽകുന്നത്. എന്നാൽ ബി ആർ എസ് തന്നെ വിജയിക്കുമെന്നാണ് എന്റെ വിലയിരുത്തൽ. കോൺഗ്രസ് തനിച്ചാണ് പോരാടുന്നത്. അവർക്ക് ആരുടേയും പിന്തുണയില്ല. ബി ജെ പിയും എ ഐ എം ഐ എമ്മും ആവശ്യമെങ്കിൽ ഞങ്ങളെ പിന്തുണയ്ക്കും', റാവു പറഞ്ഞു.












Click it and Unblock the Notifications