കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ രാഹുല്‍ തന്ത്രം പാളും; വിജയശാന്തി വേണ്ടിയിരുന്നില്ല!! രാഷ്ട്രീയ ചരിത്രം പോര

Google Oneindia Malayalam News

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തെലങ്കാന. കാലാവധി പൂര്‍ത്തിയാകും മുമ്പ് നിയമസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അതിവേഗം കരുക്കള്‍ നീക്കിയതോടെ ടിആര്‍എസ് പെടുമെന്നാണ് നിരീക്ഷണം.

തിരഞ്ഞെടുപ്പ് സമിതികള്‍ കോണ്‍ഗ്രസിന് തയ്യറായി കഴിഞ്ഞു. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള നിര്‍ദേശത്തിലാണ് ഇവിടെ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മുഖ്യപ്രചാരകയായി രാഹുല്‍ ഗാന്ധി നിയമിച്ചത് സിനിമാ താരം വിജയശാന്തിയെ ആണ്. ഈ നിയമനം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.

07

ഒരു കാലത്ത് സിനിമാ രംഗത്ത് തിളങ്ങി നിന്ന വ്യക്തിയാണ് വിജയശാന്തി. എന്നാല്‍ അവര്‍ പുതിയ തലമുറയ്ക്ക് അത്ര സുപരിചിതയായ വ്യക്തിയല്ല. സിനിമയിലും രാഷ്ട്രീയത്തിലും ഏറെകുറെ മങ്ങി നില്‍ക്കുകയാണ് വിജയശാന്തി. ഈ വേളയിലാണ് കോണ്‍ഗ്രസ് മുഖ്യപ്രചാരകയായി നിയോഗിക്കുന്നത്.

പല പാര്‍ട്ടികളിലുടെ കടന്നുവന്ന വ്യക്തിയാണ് വിജയശാന്തി. അവരുടെ രാഷ്ട്രീയ ചരിത്രം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. സജീവ സിനിമാ രംഗത്തുനിന്ന് വിട്ട ശേഷം 1998ല്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒരു വേള സോണിയാ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ വരെ ഇവര്‍ തയ്യാറായിരുന്നു.

2009ല്‍ തെലങ്കാന സമരം ശക്തിപ്പെട്ടപ്പോള്‍ ബിജെപി വിട്ടു. തല്ലി തെലങ്കാന എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി. പിന്നീട് പാര്‍ട്ടി ടിആര്‍സില്‍ ലയിച്ചു. 2009ല്‍ ടിആര്‍എസ് ടിക്കറ്റില്‍ ലോക്‌സഭാംഗമായി. ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവുമായി ഒത്തുപോകാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. പിന്നീട് രാഷ്ട്രീയ വേദികളില്‍ സജീവമായിരുന്നില്ല.

English summary
Telangana assembly election: Vijayashanthi is Congress Chief campaigner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X