Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയിലെ ക്ഷേത്രത്തില്‍ സോണിയാഗാന്ധി പ്രതിഷ്ഠ

ഹൈദരാബാദ്: സിനിമാ നടിയായ ഖുശ്ബുവിന് വേണ്ടി അമ്പലം പണിയാമെങ്കില്‍ പിന്നെന്തുകൊണ്ട് സോണിയാ ഗാന്ധിക്ക് വേണ്ടി ആയിക്കൂടാ? ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരാണ് തങ്ങളുടെ 'ദേവത'യായ സോണിയാ ഗാന്ധിക്ക് വേണ്ടി കരിംനഗര്‍ ടൗണില്‍ അമ്പലം പണിതിരിക്കുന്നത്.

കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡിലാണ് സോണിയാ ഗാന്ധിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാനയും സീമാന്ധ്രയുമാക്കിയതാണ് പാര്‍ട്ടി പ്രസിഡണ്ട് പദവിയില്‍ നിന്നും സോണിയയെ ദേവതയാക്കി ഉയര്‍ത്തിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

sonia temple

ആന്ധ്രപ്രദേശ് വിഭജനത്തിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സോണിയയ്ക്ക് വേണ്ടി ആരാധകര്‍ ക്ഷേത്രം പണിതിരിക്കുന്നത്. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ സമാധി കെട്ടിയുണ്ടാക്കിയിരുന്നു. ഇതിനെ മറികടക്കാനാണ് ക്ഷേത്രം പണിയിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

അമ്മായിയമ്മയായ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്കരികിലാണ് സോണിയാ ഗാന്ധിക്ക് വേണ്ടിയുള്ള ക്ഷേത്രം പണിതിരിക്കുന്നത്. കാര്‍ഡ് ബോര്‍ഡിലാണ് ക്ഷേത്രം പണി നടത്തിയിരികുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചു. വനിതാ പ്രവര്‍ത്തകര്‍ ആരതിയുഴിഞ്ഞു. ഏകീകൃത ആന്ധ്രയ്ക്ക് വേണ്ടി വാദിച്ചിരുന്ന ഇന്ദിരയുടെ പ്രതിമയ്ക്കരികിലാണ് ഈ കോപ്രായങ്ങള്‍ എന്നതും ചിന്തിക്കേണ്ട കാര്യമാണ്.

തെലങ്കാന ബില്ല് പാസാക്കിയ ശേഷം സോണിയയ്ക്ക് വേണ്ടി സ്ഥിരം ക്ഷേത്രം പണിയാനാണ് സോണിയ ഭക്തരുടെ തീരുമാനം. മന്ത്രി ശ്രീധര്‍ ബാബു, ഡി സി സി പ്രസിഡണ്ട് കെ രവീന്ദര്‍, പൊന്നം പ്രഭാകര്‍ തുടങ്ങിയവരാണ് ക്ഷേത്രത്തിലെ ഉപദേവതമാരായി ചിത്രങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്.

കരിംനഗര്‍ എം പി പൊന്നം പ്രഭാകര്‍, ഡി സി സി പ്രസിഡണ്ട് കെ രവീന്ദര്‍, അല്ലൂരി ലക്ഷ്മണ്‍ തുടങ്ങിയ സീനിയര്‍ നേതാക്കളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സോണിയ ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+