
'അഞ്ച് വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് പത്ത് ലക്ഷം കോടി'; കണക്ക് പാര്‍ലമെന്റില്‍, തുറന്നടിച്ച് പ്രതിപക്ഷം
ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം കോടി രൂപ കിട്ടാക്കടമായി ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ധനമന്ത്രാലയമാണ് കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കണക്കുകള്‍ അറിയിച്ചത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 1,57,096 കോടി രൂപയാണ് എഴുതിത്തള്ളിയതെന്ന് ഝനമന്ത്രാലയം അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്.
റോബിനെ കല്യാണം കഴിക്കുമോ? ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; ദില്‍ഷയുടെ ഉത്തരം ഇതാ
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്. 10 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് ആരോപിച്ച് ബിജെപി സര്‍ക്കാരിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശനിയാഴ്ച ആഞ്ഞടിച്ചു. 2017-18 മുതല്‍, ഈ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ 10 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി, ഇത് പൊതുമേഖലാ ബാങ്കുകള്‍ക്ക് 7 ലക്ഷം കോടിയിലധികം നഷ്ടമുണ്ടാക്കിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മോദിജിയുടെ റിവേഴ്‌സ് റോബിന്‍ഹുഡ് സര്‍ക്കാര്‍ നയം: കനത്ത നികുതി ചുമത്തി മധ്യവര്‍ഗത്തെ കൊള്ളയടിക്കുകയും മറ്റൊരു താലത്തില്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി വായ്പ എഴുതിത്തള്ളുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എത്ര ബാങ്ക് വായ്പകള്‍ എഴുതിത്തള്ളിയെന്നതിനെക്കുറിച്ച് സഭയില്‍ ചോദിച്ച ചോദ്യത്തിന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് രേഖാമൂലമുള്ള മറുപടിയും പങ്കിട്ടു.
ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല
അതേസമയം, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10,306 പേരാണ് വന്‍ തുക കടമെടുത്ത് തിരിച്ചടയ്ക്കാതിരിക്കുന്നതൊണ് സര്‍ക്കാര്‍ കണക്ക്. കിട്ടാക്കടമായി എഴുതി തള്ളിയ കണക്കും ഇതിലേറെയാണ്. 2017 -18 ല്‍ 1,61,328 കോടി, 2018,19,20 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് ലക്ഷത്തിലേറെ കോടി രൂപ. ഈ വര്‍ഷം 1,57,096 കോടി രൂപ ഇതാണ് എഴുതി തള്ളിയ കിട്ടാക്കടത്തിന്റെ കണക്ക്. ആകെ നാല് വര്‍ഷത്തിനിടെ 9,91,640 കോടി രൂപ കിട്ടാക്കടമായി എഴുതി തള്ളിയതായും ധനമന്ത്രാലയം പറയുന്നു.
2020- 21 ല്‍ മാത്രം 2840 പേര്‍ കോടികള്‍ വായ്പയെടുത്ത് തിരിച്ചടിക്കാത്തതായും സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ പ്രധാന വായ്പ തട്ടിപ്പുകാരില്‍ ഒന്നാമത് മെഹുല്‍ ചോക്‌സിയുടെ ഗീതാന്‍ജലി ജെംസ് ആണ്. 7110 കോടി രൂപയാണ് വായ്പ തട്ടിപ്പ് നടത്തിയത്. ആദ്യത്തെ പത്ത് കമ്പനികള്‍ മാത്രം 37441 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.