Get Updates
Get notified of breaking news, exclusive insights, and must-see stories!

കനയ്യ കുമാറിനെ ഹൈദരാബാദ് സര്‍വകലാശാലയില്‍ തടഞ്ഞു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സര്‍വകലാശാലയിലെത്തിയ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ സര്‍വകലാശാലയിലേക്ക് കയറാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.

കാമ്പസിന് പുറത്തുള്ളവരെ ഉള്ളില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സര്‍വകലാശാല കവാടത്തിന് മുന്നില്‍ കനയ്യ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും കനയ്യ സന്ദര്‍ശിച്ചിരുന്നു.

kumar3

രോഹിത്തിന് നീതി ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെ കനയ്യ പറഞ്ഞു. സമരങ്ങളും പ്രക്ഷോഭങ്ങളും രോഹിത്തിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ മുന്നോട്ടുകൊണ്ടുപോകും. 'രോഹിത് ആക്ട്' എന്ന പേരില്‍ കാമ്പസുകളിലെ ജാതി വിവേചനങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്ന് കനയ്യ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്നിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് നീണ്ട അവധിയില്‍ പോയിരുന്ന വൈസ് ചാന്‍സലര്‍ പി. അപ്പാറാവു കഴിഞ്ഞദിവസം തിരിച്ചെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+