'മനുഷ്യനേക്കാള്‍ വില ആടിന്'; 45 കാരനെ ഒരു സംഘം തല്ലി കൊന്നു, എന്തിനെന്ന് കേട്ടാല്‍ ഞെട്ടും!!

  • By: Akshay
Subscribe to Oneindia Malayalam

മുസാഫര്‍പുര്‍: ആടിനെ ബൈക്ക് തട്ടിയെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ തല്ലികൊന്നു. മുസാഫര്‍പൂരിലെ ബെലായ്പൂര്‍ ഗ്രാമത്തില്‍ മഹാദളിത് ടോള പ്രദേശത്ത് ശനിയാഴ്ചയായിരുന്നു സംഭവം. പാട്ടി ബന്ദു റാവു ഗ്രാമത്തിലെ നവീന്‍ കുമാര്‍ എന്ന 45 കാരനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.

നവീന്‍ കുമാറും സുഹൃത്തായ സികന്ദ്ര സാഹ്നിയും ബൈക്കില്‍ സഞ്ചരിക്കവെ ആട് ബൈക്കിന് മുന്നില്‍ ചാടുകയായിരുന്നു. അപ്രതീക്ഷിതമായതിനാല്‍, ആടിനെ തട്ടിയശേഷം മാത്രമേ നവീന് ബൈക്ക് നിര്‍ത്താന്‍ സാധിച്ചുള്ളൂ. ഇതോടെ അവിടെയെത്തിയ ഒരുകൂട്ടമാളുകള്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് നവീന് ജീവന്‍ നഷ്ടമാകുകയായിരുന്നു.

 ആളുകള് വീട് വിട്ടുപോയി

ആളുകള് വീട് വിട്ടുപോയി

നവീന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ വീട് വിട്ടുപോയി.അക്രമത്തിന്റെ മറവില്‍ പ്രദേശത്ത് വീടുകള്‍ കൊള്ളയടിക്കുകയാണ്.

 പോലീസ്

പോലീസ്

സംഭവത്തെ തുടര്‍ന്ന് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ നേരിട്ട് നവീനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരാണ്.

 ഗ്രാമീണര്‍

ഗ്രാമീണര്‍

ഇതുവഴികടന്നുപോകുന്ന ബൈക്ക് യാത്രികരെ കെണിയില്‍പ്പെടുത്തി പണം കൈക്കലാക്കുന്ന സംഘങ്ങള്‍ പ്രദേശത്തുണ്ടെന്നും സമീപവാസികളായ ഗ്രാമീണര്‍ ഇതിലൂടെ യാത്ര ചെയ്യുന്‌പോള്‍ ആക്രമിക്കപ്പെടുക സാധാരണയാണെന്നും പോലീസ് പറയുന്നു.

 മൃഗങ്ങളെ അഴിച്ചു വിടുന്നത് മനപൂര്‍വ്വം

മൃഗങ്ങളെ അഴിച്ചു വിടുന്നത് മനപൂര്‍വ്വം

സംഘങ്ങള്‍ വാഹനങ്ങള്‍ക്ക് മുമ്പിലേക്ക് കന്നുകാലികളെ തള്ളിയിടുകയും ഉടനെ വന്ന് പ്രശ്‌നമുണ്ടാക്കി വാഹന ഉടമയില്‍ നിന്നും പറ്റാവുന്നത്ര പണം പിടിച്ചുപറിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള 24 സംഭവങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 പിതാവ് വിനോദ് സിങ്

പിതാവ് വിനോദ് സിങ്

നാട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് ആടിനെ തട്ടിയതിന് നവീന്‍ സംഘാംഗങ്ങള്‍ക്ക് 5000 രൂപ നല്‍കിയിരുന്നതായി നവീനിന്റെ പിതാവ് വിനോദ് സിങ് പറയുന്നു. തന്നെ വെറുതെ വിട്ടാല്‍ കൂടുതല്‍ പണം നല്‍കാമെന്നും നവീന്‍ ഉറപ്പുനല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ അയാളുടെ അപേക്ഷയൊന്നും അക്രമികള്‍ ചെവിക്കൊണ്ടില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

English summary
Tension prevailed at Mahadalit tola of Bhelaipur village in Muzaffarpur district of north Bihar, following the lynching of a motorcyclist who accidentally hit a goat, which had strayed from an encroached residential area on to the state highway, Saturday.
Please Wait while comments are loading...