Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് രാഷ്ട്രീയത്തില്‍ ജഗന്‍ മോഡല്‍ പരീക്ഷിക്കുന്നു; ജനനായകന്‍ ഷൂട്ടിങ് കഴിഞ്ഞു, ജനമിളകും യാത്ര

ചെന്നൈ: ദളപതി വിജയുടെ അവസാന സിനിമ എന്ന് കരുതപ്പെടുന്ന ജന നായകന്റെ ചിത്രീകരണം പൂര്‍ത്തിയായി. തിങ്കളാഴ്ച വൈകാരികമായ രംഗങ്ങള്‍ക്ക് സിനിമാ ലൊക്കേഷന്‍ സാക്ഷിയായി എന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ വേണ്ടിയാണ് വിജയ് സിനിമ നിര്‍ത്തുന്നത്. അതായത്, ഇനി മുതല്‍ തമിഴ് രാഷ്ട്രീയത്തില്‍ വിജയ് നിറയും.

സിനിമാ ചിത്രീകരണത്തിന്റെ തിരക്കിനിടയിലും വിജയ് നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നു. വിമാനത്താവളത്തിന് എതിരായ സമരം, വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണം, പാര്‍ട്ടിയുടെ വാര്‍ഷികം എന്നിവയില്‍ എല്ലാം സജീവമായി അദ്ദേഹം ഇടപെട്ടെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ ശക്തമായി രാഷ്ട്രീയത്തില്‍ സജീവമാകാനാണ് സിനിമ നിര്‍ത്തുന്നത്. വിജയുടെ അടുത്ത പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്...

vijay-jana-nayagan-shooting-over-

പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിന് തമിഴ് വെട്രി കഴകം (ടിവികെ) നേതൃത്വം തമിഴ്‌നാടിനെ 120 സംഘടനാ ജില്ലകളാക്കി തിരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭാരവാഹികളെ നിയമിക്കാന്‍ സാധിച്ചിട്ടില്ല. ചില ജില്ലകളില്‍ തര്‍ക്കങ്ങളുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവ പരിഹരിക്കുന്നതിനാകും വിജയുടെ ആദ്യ ശ്രമം. ജില്ലാ സെക്രട്ടറിമാരോടും മുതിര്‍ന്ന പ്രവര്‍ത്തകരോടും വിജയ് ഒറ്റയ്ക്കിരുത്തി ചര്‍ച്ച നടത്തും.

ഓരോ ജില്ലകളിലും ടിവിക്കെക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍, പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍, സജീവമായ പ്രവര്‍ത്തനം നടക്കുന്ന മേഖലകള്‍ എന്നിവ സംബന്ധിച്ചെല്ലാം വിജയ് ചോദിച്ചറിയും. പ്രവര്‍ത്തനം വിപുലമാക്കാന്‍ വേണ്ട നടപടികളും ചര്‍ച്ച ചെയ്യും. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവരെ കൂടുതലായി പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമവും നടത്തും.

തമിഴ്‌നാട് യാത്ര ആരംഭിക്കും

അടുത്ത മാസം മുതല്‍ വിജയ് തമിഴ്‌നാട് യാത്ര ആരംഭിക്കുമെന്നാണ് മറ്റൊരു വിവരം. തൃച്ചി, മധുര എന്നിവയില്‍ ഏതെങ്കിലും ഒരിടത്തു നിന്നായിരിക്കും യാത്ര ആരംഭിക്കുക. മാസങ്ങള്‍ നീളുന്ന യാത്രയില്‍ സംസ്ഥാനത്തിന്റെ ഓരോ ഭാഗവും സ്പര്‍ശിച്ചുകൊണ്ടാകും മുന്നോട്ട് പോകുക. അതുവഴി സംസ്ഥാനത്ത് തരംഗം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ്.

ഓരോ സ്വീകരണ സ്ഥലത്തും ആ മേഖലയിലെ പ്രധാന വ്യക്തികളെ പങ്കെടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആന്ധ്ര പ്രദേശില്‍ വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രി പദത്തിലേക്ക് നടന്നുകയറിയത് സമാനമായ രീതിയില്‍ സംസ്ഥാന വ്യാപകമായ യാത്ര സംഘടിപ്പിച്ചുകൊണ്ടാണ്. അഞ്ച് വര്‍ഷത്തിന് ശേഷം ജഗന്റെ പാര്‍ട്ടി വീണു എന്നത് മറ്റൊരു ചരിത്രം.

മധുരയില്‍ നിന്നാകും വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്നാണ് അനൗദ്യോഗിക വിവരം. നേരത്തെ എംജിആര്‍ മല്‍സരിച്ച മണ്ഡലം വിജയ് തിരഞ്ഞെടുത്തേക്കുമെന്നും പറയപ്പെടുന്നു. വിജയ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നത് ആശങ്കയോടെയാണ് മറ്റു പാര്‍ട്ടികള്‍ കാണുന്നത്. താരമൂല്യമുള്ള വ്യക്തികള്‍ നേരത്തെയും രാഷ്ട്രീയത്തില്‍ ഇറങ്ങിയ ചരിത്രം തമിഴ്‌നാടിനുണ്ട്. എന്നാല്‍ വിജയ് വേറിട്ട വഴിയിലാണ് രാഷ്ട്രീയത്തില്‍ നിറയുന്നത് എന്നതാണ് എടുത്തു പറയേണ്ടത്.

ഡിഎംഡികെ കളംമാറുമോ

ഡിഎംകെ, എഐഎഡിഎംകെ എന്നിവയ്‌ക്കെതിരെ രംഗത്തുവന്ന കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പക്ഷേ, ഒടുവില്‍ ഡിഎംകെ പാളയത്തില്‍ എത്തിയിരിക്കുകയാണ്. ഡിഎംകെ പിന്തുണയില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് കമല്‍ഹാസന്‍. അതേസമയം, എഐഎഡിഎംകെ സഖ്യത്തിലുള്ള നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ രാജ്യസഭാ സീറ്റ് നഷ്ടമായതില്‍ വിഷമത്തിലാണ്.

2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യസാധ്യതകള്‍ പുനഃപ്പരിശോധിക്കുമെന്നാണ് ഡിഎംഡികെ നേതൃത്വം പറയുന്നത്. എഐഎംഡിഎംകെയുമായി പിരിഞ്ഞ് ഇവര്‍ വിജയ്ക്ക് കൈ കൊടുക്കാനുള്ള സാധ്യത തള്ളാനാകില്ല. അതേസമയം, ഡിഎംഡികെയെ സമാധാനിപ്പിക്കാനുള്ള നീക്കം എഐഎഡിഎംകെ നടത്തുന്നുണ്ട്. അടുത്ത വര്‍ഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് വിട്ടുനല്‍കാമെന്നാണ് വാഗ്ദാനം. വിജയുടെ പാര്‍ട്ടിയുമായി ഉടക്കാതെയാണ് എഐഎഡിഎംകെ നേതൃത്വങ്ങള്‍ പ്രതികരിക്കുന്നത് എന്നതും എടുത്തു പറയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+