Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് തരൂര്‍

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കേന്ദ്ര മന്ത്രിയും സുനന്ദയുടെ ഭര്‍ത്താവും ആയ ശശി തരൂര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി.

തന്റെ മേല്‍ ആരോപിക്കപ്പെട്ടുന്ന ദുരൂഹതകള്‍ നീക്കണം എന്നും തരൂര്‍ ഷിന്‍ഡേയോട് ആവശ്യപ്പെടുന്നുണ്ട്. പോലീസാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന ആരോപണവും തരൂര്‍ ഉന്നയിക്കുന്നു. പോലീസ് തുടക്കത്തില്‍ നിശ്ശബ്ദത പാലിച്ചതാണ് സംശയങ്ങള്‍ക്കും ദുരൂഹതക്കും ഇടയാക്കിയതെന്നും തരൂര്‍ കത്തില്‍ പറയുന്നുണ്ട്.

Tharoor Sunanda

കേസിന്റെ അന്വേഷണം സുതാര്യമാകണം. അന്വേഷണത്തെ ബാധിക്കാത്ത രീതിയില്‍ എല്ലാ തെളിവുകളും മാധ്യമങ്ങള്‍ക്ക് നല്‍കണം. ഹോട്ടലിലേയും വിമാനത്താവളത്തിലേയും സിസിടിവി ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്നും തരൂര്‍ ആവശ്യപ്പെടുന്നു.

സുനന്ദ പുഷ്‌കറിന്റെ പെട്ടെന്നുള്ള മരണത്തില്‍ തരൂരിനെതിരെ ചില കോണുകളില്‍ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. അസ്വാഭാവിക മരണമാണെന്നും ശരീരത്തില്‍ ക്ഷതങ്ങള്‍ ഉണ്ടായിരുന്നു എന്നും ഉള്ള പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവക്കുന്നതായും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ ഷിന്‍ഡേക്ക് കത്തെഴുതിയത്.

സുനന്ദയും തരൂരും തമ്മില്‍ സ്ഥിരമായി കലഹിക്കാറുണ്ടായിരുന്നെന്ന് ഇവരുടെ സഹായിയുടെ വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്. വിമാനത്തില്‍ വച്ച് തരൂരും സുനന്ദയും വഴക്കടിക്കുന്നത് വാര്‍ത്താ വിതരണ മന്ത്രി മനീഷ് തിവാരി കണ്ടതായും വാര്‍ത്തകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+