കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിലേയ്ക്ക് ആര്‍എസ്എസ്സുകാര്‍ പോയിട്ടില്ല, എല്ലാം പറഞ്ഞ് പറ്റിച്ചത്! സോഷ്യല്‍മീഡിയ പൊങ്കാല!!

  • By Soorya Chandran
Google Oneindia Malayalam News

നാഗ്പുര്‍: നേപ്പാളില്‍ ഭൂചലനം ഉണ്ടായപ്പോള്‍ സഹായഹസ്തവുമായി ആദ്യം ഓടിയെത്തിത് ഇന്ത്യ ആയിരുന്നു. ശക്തനായ അയല്‍ക്കാരന്‍ ചെയ്യേണ്ട ഉത്തരവാദിത്തം തന്നെ ആയിരുന്നു അത്.

എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. നേപ്പാളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപതിനായിരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോയി എന്നായിരുന്നു പ്രചാരണം.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അവിടെ പോയി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ വരെ ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നീടാണ് സത്യം പുറത്ത് വന്നത്. സത്യം പറഞ്ഞത് ആര്‍എസ്എസ് തന്നെ!

പറ്റിച്ചത് ബിജെപിക്കാരി

പറ്റിച്ചത് ബിജെപിക്കാരി

ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഷൈന എൻസി തന്റെ ട്വി്റ്ററില്‍ കുറിച്ചിട്ട വാക്കുകളാണ് ആര്‍എസ്എസ്സുകാര്‍ ഒന്നടങ്കം ഏറ്റ് പിടിച്ചത്.

കുറ്റം മാധ്യമങ്ങള്‍ക്കായിരുന്നു

ഇരുപതിനായിരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. പക്ഷേ മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലെന്നായിരുന്നു പരാതി.

അഭിമാനം തോന്നുന്നുവെന്ന്

ആര്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും ഷൈന എന്‍സി ട്വീറ്റ് ചെയ്തു.

ആര്‍എസ്എസ് തന്നെ പണികൊടുത്തു

നേപ്പാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു എന്ന രീതിയില്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് വിശദീകരിച്ച് ആര്‍എസ്എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് വന്നതോടെ എല്ലാം അവസാനിച്ചു.

പരിഹസിക്കാന്‍ ആളെത്തി

ആര്‍എസ്എസ് നേരിട്ട് നിഷേധിച്ചതോടെ പരിഹാസവുമായി സോഷ്യല്‍ മീഡിയയില്‍ ആളെത്തി. ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു തുടക്കം.

മലയാളത്തിലും

ഫേസ്ബുക്കിലെ മലയാളികളും ഷൈന എന്‍സിയുടെ ട്വീറ്റ് വിശ്വസിച്ച് പോസ്റ്റുകള്‍ പുറത്തിറക്കിയിരുന്നു.

തിരിച്ചും പണികിട്ടി

തിരിച്ചും പണികിട്ടി

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം കണ്ടെത്തിയായിരുന്നു ചിലരുടെ പ്രതികരണം.

നുണപ്രചാരണം പൊളിയ്ക്കാന്‍

ഫേസ്ബുക്കിലെ ഇടത് ചിന്തകരും ഇതോടൊപ്പം രംഗത്തിറങ്ങിയതോടെ ആര്‍എസ്എസ് അനുഭാവികള്‍ ഇപ്പോള്‍ നിശ്ബദ്ത പാലിയ്ക്കുകയാണ്.

അവിടേയും ഉണ്ട് സ്വയം സേവകര്‍

അവിടേയും ഉണ്ട് സ്വയം സേവകര്‍

നേപ്പാളിലും സ്വയം സേവകരുണ്ട്. ഹിന്ദു സ്വയം സേവക സംഘം അല്ലെങ്കില്‍ എച്ച്എസ്എസ്. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇവരും പങ്കാളികളാണ്.

English summary
'That’s not us': RSS steps in to deny Nepal rescue act tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X