കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന്റെ 144 ലോക്സഭ സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി പദ്ധതികൾ തയ്യാറാക്കുന്നു

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; പ്രതിപക്ഷത്തിന്റെ 144 ലോക്സഭ സീറ്റുകൾ തിരിച്ചുപിടിക്കാൻ പദ്ധതിയിട്ട് ബിജെപി. 2019ലെ തിരഞ്ഞെടുപ്പിൽ തോറ്റ 144 സീറ്റുകളാണ് ബിജെപി ലക്ഷ്യം വെച്ചിരിക്കുന്നത്. ബുധനാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ഒരു ദിവസത്തെ യോഗത്തിലാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കാൻ ബിജെപി തീരുമാനിച്ചത്. ബിജെപി ലക്ഷ്യം വെച്ചിരിക്കുന്ന 144 സീറ്റുകളിൽ 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ഒക്കെ ആയിരുന്നു.

കഠിനാധ്വാനം ചെയ്താൽ ഈ സീറ്റുകളിൽ വിജയിക്കാം എന്ന കാഴ്ചപ്പാടാണ് ബിജെപിക്ക് നിലവിലുള്ളത്. ഇതിനായി ഈ 144 മണ്ഡലങ്ങളിൽ ഓരോന്നിലേക്കും കേന്ദ്രമന്ത്രിമാരെ അയക്കുകയും പതിവായി പൊതു വിശദീകരണങ്ങൾ നടത്തുന്നതും ഉൾപ്പെടെ നിരവധി പദ്ധതികൾ ബിജെപി തയ്യാറാക്കുന്നുണ്ടെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ മൂന്ന് സീറ്റിനും ഒരു മന്ത്രി എന്ന നിലയിൽ ചുമതലപ്പെടുത്തും ഈ മണ്ഡലങ്ങളിൽ മൂന്ന് ദിവസം വീതം മന്ത്രിമാർ തങ്ങും. മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ വിശദമായി പഠിച്ച് അതിന് അനുസരിച്ച് പദ്ധതി തയ്യാറാക്കൈം എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 bjp

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ എട്ട് വർഷം തികക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ പദ്ധതി. ജനപക്ഷ നയങ്ങളും പദ്ധതികളും ഉൾപ്പെടെ മോദി സർക്കാരിന്റെ എല്ലാ നേട്ടങ്ങളും ഫലപ്രദമായി ആശയവിനിമയം നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. പാർട്ടിയുടെ സംഘടനാ ശക്തിയും തിരഞ്ഞെടുപ്പ് പ്രകടനവും കണക്കിലെടുത്താണ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടുന്ന മണ്ഡലങ്ങൾ തിരഞ്ഞെടുത്തത്. ഈ മണ്ഡലങ്ങളെ നിലവിൽ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത് പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളാണ്. പദ്ധതി ആവിഷ്ക്കരിക്കാനായി ഡൽഹിയിൽ നടത്തിയ യോ ഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങി പ്രധാന നേതാക്കൾ എല്ലാവരും പങ്കെടുത്തിരുന്നു.

അഭിഭാഷകരെ ചോദ്യം ചെയ്യണം, കുറുമായി സാക്ഷികളെ കുറിച്ച് അന്വേഷിക്കണം: നടി ഉന്നയിച്ച ആവശ്യങ്ങള്‍അഭിഭാഷകരെ ചോദ്യം ചെയ്യണം, കുറുമായി സാക്ഷികളെ കുറിച്ച് അന്വേഷിക്കണം: നടി ഉന്നയിച്ച ആവശ്യങ്ങള്‍

പ്രചാരണ വേളയിൽ ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ തൃണമൂൽ കോൺഗ്രസിന്റെ തട്ടകമായ ബം ഗാൾ സന്ദർശിച്ച് പ്രവർത്തനം നടത്തും. ബിജെപി അടുത്തതായി ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പശ്ചിമ ബം ഗാൾ ആണ്. കേന്ദ്ര ആരോ ഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബ് ആയിരിക്കും സന്ദർശിക്കുക. അതേ സമയം മോദി സർക്കാർ എട്ട് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ മെയ് 30 മുതൽ ജൂൺ 15 വരെ "സേവനം, സദ്ഭരണം, ദരിദ്രരുടെ ക്ഷേമം" എന്ന പ്രമേയത്തിന് കീഴിൽ ബിജെപി വാർഷികം ആഘോഷിക്കും. 2024ന്റെ തുടക്കത്തിൽ ആയിരിക്കും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
The BJP is planning to target 144 Lok Sabha seats in the Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X