കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് പോരാടുകയാണ്: രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യം കെട്ടിപ്പടുത്ത സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടന്ന ഐഡിയസ് ഫോര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, മനോജ് ഝാ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

'ഇന്ത്യ എന്നാല്‍ അതിലെ ജനങ്ങളാണെന്ന് ആണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത് ഭൂമിശാസ്ത്രപരമാണെന്നാണ് ബി ജെ പിയും ആര്‍ എസ് എസും വിശ്വസിക്കുന്നത്. ഞങ്ങള്‍ ബി ജെ പിയോട് മാത്രമല്ല പോരാടുന്നത്. അതൊരു ശുദ്ധ രാഷ്ട്രീയ പോരാട്ടമല്ല. മാധ്യമങ്ങളുടെ 100 ശതമാനം നിയന്ത്രണവും ബി ജെ പിക്കുണ്ട്, എഴുത്തുകാരന്‍ ആഷിസ് റേയുമായുള്ള സംഭാഷണത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

RG

ഇന്ത്യയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് പോരാടുകയാണ്. ഇതൊരു പ്രത്യയശാസ്ത്ര പോരാട്ടമാണ്. ഒരു ദേശീയ പ്രത്യയശാസ്ത്ര പോരാട്ടം, അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ സംഭവിച്ചത് പോലെ, ആഴത്തിലുള്ള ഭരണകൂടം ഇന്ത്യന്‍ ഭരണകൂടത്തെ ചവച്ചരച്ചുകൊണ്ടിരിക്കുകയാണ്, രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തൊഴിലവസരങ്ങള്‍കുത്തനെ ഇടിഞ്ഞിട്ടും ബി ജെ പി ഇന്ത്യയില്‍ അധികാരത്തില്‍ തുടരുന്നത് ധ്രുവീകരണവും മാധ്യമങ്ങളുടെ സമ്പൂര്‍ണ ആധിപത്യവും കാരണമാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ നിലവില്‍ നല്ല നിലയിലല്ല എന്നും അദ്ദേഹം പറഞ്ഞു.

 'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി 'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി

'ഞങ്ങള്‍ പറയുന്നു, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലനില്‍ക്കാനും ചര്‍ച്ചകള്‍ നടത്താനും കഴിയുന്ന ഒരു ഇന്ത്യയാണ് ഞങ്ങള്‍ക്കുള്ളത്. ബി ജെ പിയെപ്പോലെ ഒരു കേഡറ്റ് വേണമെന്നാണ് ആളുകള്‍ പറയുന്നത്. ഞങ്ങള്‍ പറയുന്നു, ബി ജെ പിയെപ്പോലെ ഒരു കേഡറ്റുണ്ടെങ്കില്‍ ഞങ്ങള്‍ ബി ജെ പിയാകും. ബി ജെ പി ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു. ഞങ്ങള്‍ കേള്‍ക്കുന്നു. ജനങ്ങള്‍ പറയുന്നത് കേള്‍ക്കാനും അത് മേശപ്പുറത്ത് വയ്ക്കാനുമാണ് ഞങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉന്നയിക്കുന്ന സംഭവങ്ങളെ കുറിച്ച് സംസാരിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ധ്രുവീകരണമുണ്ടെന്ന് അമേരിക്ക ഞങ്ങളോട് പറയേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ധ്രുവീകരണത്തിനെതിരെ പോരാടുകയാണ്. കോണ്‍ഗ്രസ് അതാണ് ചെയ്യുന്നത്, പ്രതിപക്ഷം അത് ചെയ്യുന്നു. ഇന്ത്യയിലെ ജനാധിപത്യം ഒരു ആഗോള പൊതു നന്മയാണ്. ജനാധിപത്യം നമുക്കുള്ള സ്‌കെയിലില്‍ കൈകാര്യം ചെയ്ത ഒരേയൊരു ജനത ഞങ്ങള്‍ മാത്രമാണ്. അത് തകരുകയാണെങ്കില്‍, അത് പ്രശ്നങ്ങളുണ്ടാക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

English summary
The BJP is suppressing the voices, We are listening says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X