Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ആര്‍എസ്എസ് ആശയംവിദ്വേഷം പടര്‍ത്തുന്നു; സല്‍മാന്‍ഖുറൈഷിയെ പിന്തുണച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഹിന്ദു മതവും ഹിന്ദുത്വ വാദവും രണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുത്വത്തെ ഐഎസ് തീവ്രവാദത്തോടുപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന് പിന്തുണയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ പ്രത്യാശാസ്ത്രം ഒരു രത്‌നം പോലെയാണെന്നും അതിനുള്ളില്‍ അനന്തമായ ശക്തിയുണ്ടെന്നും അതിനെ കെടുത്താനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വര്‍ധയിലെ സേവാഗ്രാം ആശ്രമത്തില്‍ സംഘടിപ്പിച്ച എഐസിസിയുടെ നാല് ദിവസത്തെ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ രണ്ട് ആശയങ്ങളാണുള്ളത് ഒന്ന് ബിജെപിയുടേതും മറ്റൊന്ന് കോണ്‍ഗ്രസിന്റേതും, ബിജെപി ആര്‍എസ്എസിന്റെ ആശയം ഇന്ത്യയില്‍ ഇന്ന് വിദ്വേഷം പടര്‍ത്തിയെന്നും, സംഘപരിവാര്‍ സംഘടനകള്‍ മാധ്യമങ്ങളെ മുഴുവന്‍ പിടിച്ചടക്കിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുമതത്തിന്റെ ഒരു ഗ്രന്ഥത്തിലും സിഖുകാരേയോ, മുസ്്‌ലിമകളേയോ അടിക്കണമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ഗ്രന്ഥം തനിക്ക് കാണണമെന്നും ഉപനിഷത്തുക്കളില്‍ പോലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഇത് തീര്‍ത്തും ഹിന്ദുത്വമാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസിന്റെ പ്രത്യാശാസ്ത്രവും ആശയങ്ങളും സമൂഹത്തിലേക്കെത്തിക്കാന്‍ എല്ലാ പ്രവര്‍ത്തകരും പ്രയത്‌നിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ra

അയോധ്യയെക്കുറിച്ചുള്ള സണ്‍റൈസ് ഓവര്‍ അയോധ്യ നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ് എന്ന പുസ്തകത്തിലാണ് ഖുര്‍ഷിദ് ഹിന്ദുത്വ ആശയത്തെ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. സനാതന ധര്‍മ്മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുള്ള സന്ന്യാസിമാരും ഹിന്ദുത്വയെ തള്ളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐഎസ്, ബൊക്കൊഹറാം തുടങ്ങിയ ഇസ്ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വയെന്നാണ് ഖുര്‍ഷിദ് ബുസ്തകത്തില്‍ എഴുതിയത്.

ഖുര്‍ഷിദിനെ പിന്തുണച്ചാണ് രാഹുല്‍ ഗാന്ധിയെത്തിയത്. രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപിയുമെത്തി. 'രാമനെ' അവഹേളിക്കുന്നത് കോണ്‍ഗ്രസിന്റെ ശീലമാണെന്നും അയോദ്ധ്യ കേസ് കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചുവെന്നും കാവി ഭീകരതയെന്ന വാക്ക് കോണ്‍ഗ്രസ് പ്രചരിപ്പിച്ചുവെന്നും പറഞ്ഞ് ബിജെപി രാഹുലിനെ കുറ്റപ്പെടുത്തി. എന്നാല്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയെ തള്ളിയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഹിന്ദുത്വയെ തങ്ങല്‍ അംഗീകരിക്കുന്നില്ലെന്നും എന്നിരുന്നാലും ഐഎസുമായും ഇസ്ലാമിക ജിഹാദികളുമായും ഹിന്ദുത്വത്തെ കൂട്ടിചേര്‍ത്തത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് തീര്‍ത്തും തെറ്റാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പുസ്തകത്തിനെതിരെ ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകനാണ് പുസ്തകത്തെിനെതിരെ പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+