കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരവാദികളുടെ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് വ്യവസായികളുടെ മൃതദേഹം പുറത്തെടുത്തു. വന്‍ പ്രതിഷേധം കാരണത്താല്‍ ഇന്ന് വൈകുന്നേരമാണ് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്. വിഷയത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിട്ടു. മൃതദേഹം വീട്ടുകാര്‍ക്ക് ഉടന്‍ കൈമാറുമെന്നും സംസ്‌കാരം രാത്രിയില്‍ തന്നെ നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച ശ്രീനഗറിലെ ഹൈദര്‍പോറയിലെ വാണിജ്യ സമുച്ചയത്തില്‍ നടന്ന അക്രമത്തിലാണ് വ്യവസായികളായ ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടത്. മുഹമ്മദ് അല്‍താഫ് ഭട്ട്, ഡെന്റല്‍ സര്‍ജന്‍ മുദാസിര്‍ ഗുല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സുരക്ഷാ സേനയാണ് ഇവരെ കൊലപ്പെടുത്തിയതെന്നും മൃതദേഹങ്ങള്‍ വിട്ട് തരാന്‍ ഇവര്‍ വിസമ്മതിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ഇവരുടെ മൃതദേഹം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം കത്തിപടരുകയായിരുന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കാണെന്നും ഇങ്ങനെയെങ്കില്‍ നീതി ലഭിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി മന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. മുഹമ്മദ് അല്‍താഫ് ഭട്ട്, ഡെന്റല്‍ സര്‍ജന്‍ മുദാസിര്‍ ഗുലിനെയും ഭാകരര്‍ വെടിവെച്ചു കൊന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറഞ്ഞത്.

se

അക്രമം നടന്ന ബില്‍ഡിങ്ങിന്റെ ഉടമകൂടിയായ അല്‍്ത്താഫ് ഭട്ടിനെ തീവ്രവാദികളുടെ തുറമുഖം എന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇവരെ കൂടാതെ കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍ പാക്കിസ്ഥാനി തീവ്രവാദികളും അവരുടെ കൂടാടളികളുമാണെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ശ്രീനഗര്‍ കമ്മീഷ്ണര്‍ മുഹമ്മദ് ഐജാസ് അസദ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ അന്വേഷണ ഉദ്യോഗസ്ഥരനായി നിയമിക്കുകയായിരുന്നു.

കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും എന്താണ് തെറ്റ് സംഭവിച്ചതെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തുമെന്നും ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദര്‍പോറ ഏറ്റുമുട്ടലില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
The bodies of those killed in the clashes with the terrorists were found in jammu kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X