Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്സിനേഷൻ: ഇന്ത്യ ഇതിനകം നൽകിയത് 571 മില്യൺ ഡോസ് വാക്സിൻ, കേരളത്തിൽ 25 ലക്ഷം ഡോസ്

ദില്ലി: കൊവിഡ് വാക്സിനേഷനിൽ നിർണ്ണായക നേട്ടവുമായി ഇന്ത്യ. 571 മില്യൺ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ബ്രിട്ടനിൽ നടത്തിയ ഒരു പഠനത്തിൽ ഓക്സ്ഫഡ്- അസ്ട്രാസെനേക്ക വാക്സിനേക്കാൾ ഫൈസർ- ബയോടെക് കൊവിഡ് വാക്സിനാണ് ഫലപ്രദമെന്ന് കണ്ടെത്തിയിരുന്നു. 35000 പേരിൽ നടത്തിയ പഠനത്തിന് ശേഷമായിരുന്നു ഈ കണ്ടെത്തിയത്.

അതേസമയം ആഗസ്റ്റ് 19ന് രാത്രി 7 മണിയോടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 571,671,264 ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. ഒരുദിവസം കൊണ്ട് 4,884,440 ഡോസുകളാണ് നൽകിയത്. ഇതിൽ 3,635,752 പേർക്ക് ആദ്യ ഡോസ് നൽകുകയും 1,248,688 പേർക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുകയും ചെയ്തിട്ടുണ്ട്.

covaxin1-16147

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

18-45 ലുള്ള പ്രായപരിധിയിൽ, 2,666,831 പേർക്ക് ആദ്യ ഡോസ് നൽകിയപ്പോൾ 601,437 ഡോസുകൾ ദിവസം രണ്ടാമത്തെ ഡോസായി നൽകി. രാജ്യത്തൊട്ടാകെയുള്ള ഈ പ്രായത്തിലുള്ള 211,311,218 പേർക്ക് ആദ്യ ഡോസും 17,943,325 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷൻ ആരംഭിച്ച് മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 18-45 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് 10 ദശലക്ഷത്തിലധികം വാക്സിൻ നൽകിയിട്ടുണ്ട്.

കൂടാതെ, ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഡ്,ദില്ലി ഹരിയാന, ജാർഖണ്ഡ്, കേരളം, തെലങ്കാന, ഹിമാചൽ പ്രദേശ്, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ 1 ദശലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസ് നൽകിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 25 ദശലക്ഷം ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളം 25,520,478 ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ 18,682,463 പേർക്ക് ആദ്യ ഡോസും 6,838,015 പേർക്ക് രണ്ടാമത്തെ ഡോസും നൽകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+