Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൊഴിലില്ലായ്‌മ മൂലം രാജ്യത്തെ യുവാക്കൾ നിരാശർ, അവരുടെ ഭാവി അപകടത്തിൽ'; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: തൊഴിലില്ലായ്‌മയിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്‌മ മൂലം രാജ്യത്തെ യുവാക്കൾ പൂർണമായും നിരാശയിൽ ആണെന്നും അവരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ മനോഭാവമാണ് ഇതിന് കാരണമെന്നും രാഹുൽ പറയുന്നു.

ഈ വർഷം ഐഐടിയിൽ നിന്ന് ബിരുദം നേടിയ എഞ്ചിനീയർമാരുടെ ശമ്പളം നിയമനത്തിലെ മാന്ദ്യം മൂലം ഗണ്യമായി ഇടിഞ്ഞുവെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുൻ കോൺഗ്രസ് മേധാവിയുടെ പടയൊരുക്കം. നിയമന മാന്ദ്യത്തിലും തൊഴിലില്ലായ്‌മയിലും കേന്ദ്ര സർക്കാരിനെതിരെ കടുത്ത നിലപാടാണ് രാഹുൽ സ്വീകരിച്ചിരിക്കുന്നത്.

rahulgandhicentregovernment

"സാമ്പത്തിക മാന്ദ്യത്തിന്റെ ദൂഷ്യഫലങ്ങൾ ഇപ്പോൾ ഐഐടികൾ പോലെയുള്ള രാജ്യത്തെ ഏറ്റവും പ്രമുഖമായ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നു. ഐഐടികളിൽ നിന്നുള്ള നിയമങ്ങളിലെ തുടർച്ചയായ ഇടിവും വാർഷിക പാക്കേജിലെ കുറവും തൊഴിലില്ലായ്‌മയുടെ പരതമ്യത്തിൽ എത്തി നിൽക്കുന്ന യുവാക്കളുടെ അവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കും" രാഹുൽ ഗാന്ധി പറഞ്ഞു.

2022ൽ 19 ശതമാനം വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് നേടാനായില്ലെന്നും എന്നാൽ അതേ നിരക്ക് ഈ വർഷം 38 ശതമാനം ആയി വർധിച്ചുവെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. 'രാജ്യത്തെ ഏറ്റവും പ്രശസ്‌തവും ആദരണീയവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ഇതായിരിക്കുമ്പോൾ, ബാക്കിയുള്ള സ്ഥാപനങ്ങളുടെ അവസ്ഥ എന്തായിരിക്കും..!' രാഹുൽ ആശ്ചര്യപ്പെട്ടു.

'ഇന്ന് യുവാക്കൾ തൊഴിലില്ലായ്‌മ കാരണം പൂർണമായും നിരാശരാണ്, രക്ഷിതാക്കൾ പ്രൊഫഷണൽ വിദ്യാഭ്യാസം നേടാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നു, വിദ്യാർത്ഥികൾ ഉയർന്ന പലിശയ്ക്ക് വായ്‌പയെടുത്ത് പഠിക്കാൻ നിർബന്ധിതരാകുന്നു. പിന്നെ ജോലിയോ സാധാരണ വരുമാനമോ ലഭിക്കാത്തത് അവരുടെ സാമ്പത്തിക നിലയെ ബാധിക്കുകയാണ്" രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം, ഐഐടി ബിരുദം നേടിയവരുടെ ശമ്പളം 2024ൽ വാർഷിക ശമ്പള പരിധി 15-16 ലക്ഷം രൂപയായി മാറി എന്നായിരുന്നു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മികച്ച 10 എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദധാരികളുടെ ശമ്പളം, അതിൽ എട്ട് ഐഐടികൾ ഉൾപ്പെടെ ഈ വർഷം ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.

കൂടാതെ നിയമനത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ, വിവിധ ഐഐടികളിലെ 17,900 വിദ്യാർത്ഥികളിൽ 14,490 പേർ വിജയകരമായി നിയമനം നേടിയിരുന്നു, 3,410 പേർക്ക് മാത്രമാണ് ജോലി കിട്ടാതിരുന്നത്. ഈ വർഷം രജിസ്ട്രേഷൻ 21,500 ആയി ഉയർന്നെങ്കിലും ഇതുവരെ 13,410 പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+