കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഒമിക്രോൺ ഉപവകഭേദം: ആദ്യ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ ഉപ-ഭേദങ്ങളായ ഒമിക്രോൺ ബി.എ.4, ബി.എ.5 എന്നിവ സ്ഥിരീകരിച്ചു. കോവിഡിന്റെ വൈറസ് വ്യതിയാനം പഠിക്കാനായി സർക്കാർ രൂപികരിച്ച ഇൻസകോ ഗ് (INSACOG) എന്ന ഫോറമാണ് ഈ കേസുകൾ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലും തെലങ്കാനയിലും ആയിട്ടാണ് ഈ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ വേ ഗത്തിൽ പടരാവുന്ന ഒമിക്രോൺ ഉപ-ഭേദങ്ങളാണ് ഇവ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇൻസകോ ഗ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് തമിഴ്‌നാട്ടിലെ 19 കാരിയായ ഒരു സ്ത്രീക്ക് വൈറസിന്റെ ബി.എ.4 ഉപ-ഭേദം ബാധിച്ചതായി കണ്ടെത്തി എന്ന് അറിയിച്ചിരിക്കുന്നത്. നേരിയ ക്ലിനിക്കൽ ലക്ഷണങ്ങൾ മാത്രം ആണ് രോ ഗിയിൽ ഉണ്ടായിരുന്നത്. വിദേശത്തോ മറ്റ് സമീപ പ്രദേശത്തോ അടുത്തിടെ പോയിട്ടില്ല എന്നാണ് ഈ രോ ഗി പറയുന്നത്. വാക്സിന്റെ രണ്ട് ഡോസുകളും ഇവർ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ ഒരു ദക്ഷിണാഫ്രിക്കൻ പൗരന് ഒമിക്രോണിന്റെ ബിഎ.4 സബ് വേരിയന്റിന് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു.

omicron

അതേ സമയം വൈറസിന്റെ ബിഎ.5 സബ് വേരിയന്റ് സ്ഥിരീകരിച്ചിരിക്കുന്നത് തെലങ്കാനയിലെ 80 വയസ്സുള്ള ഒരാളിലാണ്. ഇയാൾക്കും നേരിയ ക്ലിനിക്കൽ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചിരുന്നത്. ഇദ്ദേഹവും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനും യാത്ര ചരിത്രം ഇല്ലാ എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ മുൻകരുതൽ നടപടിയായി ബി.എ.4, ബി.എ.5 രോഗികളുമായി സമ്പർക്കം നടത്തിയവരുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇൻസകോ ഗ് അറിയിച്ചു. ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയിൽ ആണ് ബിഎ.4, ബിഎ.5 എന്നി ഉപ വകഭേദങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ മറ്റ് പല രാജ്യങ്ങളിൽ നിന്നും ഇവ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

'കാറ് കണ്ടതോടെ കിളി പോയി, നിങ്ങളുടെ എച്ചിത്തരം മനസിലായി'; കിരണ്‍ വിസ്മയയോട് വിലപേശുന്ന സംഭാഷണം പുറത്ത്'കാറ് കണ്ടതോടെ കിളി പോയി, നിങ്ങളുടെ എച്ചിത്തരം മനസിലായി'; കിരണ്‍ വിസ്മയയോട് വിലപേശുന്ന സംഭാഷണം പുറത്ത്

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,022 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,38,393 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ സജീവ കേസുകൾ 14,832 ആണ്. മൊത്തം അണുബാധകളുടെ 0.03 ശതമാനം ആണ് ഇപ്പോഴത്തെ സജീവ കേസുകൾ. വൈറസ് ബാധിച്ച് 46 പുതിയ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,24,459 ആയി ഉയർന്നു. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.75 ശതമാനമാണെന്ന് കേന്ദ്ര ആരോ ഗ്യ മന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
The first cases of new Omicron sub variants were reported in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X