Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻഡി​ഗോ വിമാനം സെക്കന്റുകൾ മാത്രം റൺവേയിൽ തൊട്ടു, വീണ്ടും പറന്ന് മുകളിലേക്ക്; 20 മിനിറ്റ് ആകാശത്ത്

എയർപോർട്ടിലെ റൺവേയിൽ സെക്കന്റുകൾ മാത്രം തൊട്ടതിന് പിന്നാലെ ഇൻഡി​ഗോ വിമാനം വീണ്ടും പറന്നുയർന്നു. അപ്രതീക്ഷിതമായച സംഭവത്തിൽ യാത്രക്കാർ ആകെ ഞെട്ടിപ്പോയി. ചണ്ഡീഗഢിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഇൻഡിഗോ വിമാനമാണ് ടച്ച്ഡൗൺ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്തത്. സംഭവം യാത്രക്കാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കിയതായും, ചിലർക്ക് അസ്വസ്ഥത തോന്നിയതായും ചിലർ കരഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, പൈലറ്റ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചോ എന്ന് നിർണ്ണയിക്കാൻ സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു,
നൂറിലധികം യാത്രക്കാരുമായി പുറപ്പെട്ട വിമാനം രാത്രി 9.15ന് ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ ,വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ സ്പർശിച്ചയുടനെ, പൈലറ്റ് പെട്ടെന്ന് മുകളിലേക്ക് പറത്തുകയായിരുന്നു, റൺവേയിൽ ഇറങ്ങാതെ വിമാനം വീണ്ടും ആകാശത്തിലൂടെ പറന്നു.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ യാത്രക്കാരും പരിഭ്രാന്തരയി. വിമാനം വിമാനത്താവളത്തിന മുകളിലൂടെ 20 മിനിറ്റ് വട്ടം ചുറ്റി സുരക്ഷിതമായി ഇറക്കി.

Flight 311

"അസ്ഥിരമായ സമീപനം മൂലമാണ് വിമാനം തിരിച്ചുവിടുന്നത്" എന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഡിജിസിഎ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു. വ്യോമയാനരംഗത്ത് സുരക്ഷയുടെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്നതാണ് ഈ സംഭവം. പരിചയ സമ്പന്നരായ പൈലറ്റുമാർക്കും തെറ്റ് പറ്റുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിതെന്നാണ് വിലയിരുത്തുന്നത്.

ഇതുപോല എയര്‍ഇന്ത്യാ വിമാനം ആകാശച്ചുഴിയില്‍ പെട്ടിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്ന ആകാശച്ചുഴിയില്‍ പെട്ടത്. ഡല്‍ഹിയില്‍ നിന്നും സിഡ്‌നിയിലേക്ക് പോയ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+