ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് 30 ശതമാനം സ്ത്രീകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍
ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതില്‍ തറ്റില്ലെന്ന അഭിപ്രായവുമായി സ്ത്രീകള്‍. ദേശീയ കുടുംബ ആരോഗ്യ സര്‍വേ(എന്‍.എഫ്.എച്ച്.എസ്.)പുറത്ത് വിട്ട കണക്കാുകളിലാണ് ഇപ്രകാരം പറയുന്നത്. ഞെട്ടിക്കുന്ന കണക്കാണ് പുറത്ത് വന്നത്. ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതിനെ ന്യായീകരിച്ച് മുപ്പതു ശതമാനത്തിലധികം സ്ത്രീകളുണ്ടെന്നാണ് കണക്കില്‍ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ 14 ഇടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകളാണ് ചില സാഹചര്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നത് നീതീകരിക്കാമെന്ന് അഭിപ്രായമുയര്‍ത്തിയത്. എന്നാല്‍ നേരെ തിരിച്ചാണ് പുരുഷന്മാരുടെ കണക്ക്. വളരെ കുറച്ച് പുരുഷന്മാര്‍ മാത്രമാണ് ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായപ്പെട്ടത്.
രണ്ട് സംസ്ഥാനങ്ങളില്‍ 80 ശതമാനത്തില്‍ അധികം സ്ത്രീകളും പുരുഷന്‍ ഭാര്യയെ മര്‍ദിക്കുന്നതില്‍ ന്യായമുണ്ടെന്ന് കരുതുന്നവരാണെന്നാണ് കണക്കില്‍ നിന്നും വ്യക്തമാകുന്നത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 84 ശതമാനം സ്ത്രീകള്‍ വീതമാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അതേസമയം കര്‍ണാടകയില്‍ 77 ശതമാനം സ്ത്രീകളും ഈ പെരുമാറ്റത്തെ അനുകൂലിക്കുന്നു. കേരളത്തില്‍ 52 ശതമാനം സ്ത്രീകളാണ് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിനെ ന്യായീകരിക്കുന്നതെന്നാണ് കണക്കില്‍ പറയുന്നത്. മണിപ്പുറില്‍ 66 ശതമാനം, ജമ്മു കശ്മീരില്‍ 49 ശതമാന, മഹാരാഷ്ട്രയില്‍ 44 ശതമാനം, പശ്ചിമ ബെംഗാളില്‍ 42 ശതമാനം, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന ശതമാനത്തില്‍ നില്‍ക്കുന്നത്.

ഭാര്യയെ അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്നതിന് ഭര്‍ത്താവിനെ ന്യായീകരിക്കാനാകുമോ എന്നായിരുന്നു എന്‍.എഫ്.എച്ച്.എസിലെ ചോദ്യം. ഇതിന് ചില സാഹചര്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഭാര്യ തന്നോട് വിശ്വസ്ത പുലര്‍ത്തുന്നില്ല എന്ന സംശയം, ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, ഭര്‍ത്താവുമായി തര്‍ക്കിക്കുക, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മിതിക്കുക, ഭര്‍ത്താവിനോട് പറയാതെ പുറത്തുപോവുക, വീടും കുട്ടികളയെും ശ്രദ്ധിക്കാതിരിക്കുക, നന്നായി ഭക്ഷണം പാകം ചെയ്യാതിരിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് സര്‍വെ നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ പതിനാലിടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകള്‍ ചോദ്യത്തിന് യെസ് എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ മര്‍ദിക്കുന്നതിനെ ഏറ്റവും കുറച്ച് സ്ത്രീകള്‍ അനുകൂലിച്ചത് ഹിമാചല്‍ പ്രദേശിലാണ്. 14.8 ശതമാനം സ്ത്രീകള് മാത്രമാണ്് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്. ഭാര്യമാരെ മര്‍ദിക്കുന്നതില്‍ ന്യായം കണ്ടെത്താനാകുമെന്ന് കര്‍ണാടകയിലെ 81.9 ശതമാനം പുരുഷന്മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ഹിമാചല്‍ പ്രദേശില്‍ വെറും 14.8 ശതമാനം പേരാണ് സമാന അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.












Click it and Unblock the Notifications