Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് കേസുകൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി; കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. ഉച്ചക്ക് 12 മണിക്കായിരിക്കും യോ ഗം ആരംഭിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, അതത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തേക്കും. യോ ഗത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ രാജ്യത്തെ കൊവിഡിന്റെ നിലവിലെ സാഹചര്യം, വാക്സിനേഷന്റെ വ്യാപ്തി, പ്രത്യേകിച്ച് ബൂസ്റ്റർ ഡ്രൈവ്, ചില സംസ്ഥാനങ്ങളിലെ കേസുകളുടെ പാത എന്നിവയെക്കുറിച്ച് അവതരണം നടത്തും. സ്ഥിതിഗതികൾ മനസിലാക്കാൻ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുമായും ജില്ലാ മജിസ്‌ട്രേറ്റുമാരുമായും മുമ്പ് നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

 narendra-modi

അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,927 പുതിയ കോവിഡ് -19 കേസുകളും 32 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ട ആകെ മരണസംഖ്യ 5,23,654 ആയി. 2,483 പേർക്കായിരുന്നു ചൊവ്വാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ചത്തെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ബുള്ളറ്റിൻ പ്രകാരം സജീവമായ കേസുകൾ 15,636 ആണ്, അതേസമയം പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമാണ്. ഉത്സവ സീസണിൽ ജനങ്ങൾ കോവിഡിനോട് ജാഗ്രത പാലിക്കണമെന്ന് ഞായറാഴ്ചത്തെ 'മൻ കി ബാത്ത്' റേഡിയോ പ്രക്ഷേപണത്തിൽ പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു. കൊവിഡിനെ അകറ്റി നിർത്താൻ മാസ്‌ക് ധരിക്കാനും കൃത്യമായ ഇടവേളകളിൽ കൈ കഴുകാനും അദ്ദേഹം ആളുകളെ ഉപദേശിച്ചു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    രാജ്യത്ത് പ്രായപൂർത്തിയായവരിൽ 86 ശ‍തമാനത്തിലധികം പേരും പൂർണമായി വാക്സിൻ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ട്വീറ്റിൽ പറഞ്ഞു. നേരത്തെ പല രാജ്യങ്ങളിലും കോവിഡിന്റെ പുതിയ തരം ഗം ഉടലെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് ആഴ്ചയായി രാജ്യത്തെ കോവിഡ് കേസുകളും വർധിച്ചത്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമാണ് നിലവിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടം തന്നെ പല സംസ്ഥാനങ്ങളും പൊതുസ്ഥലങ്ങളിൽ മാക്സ് നിർബന്ധമാക്കിയിട്ടുണ്ട്. ഡൽഹിയിൽ മാക്സ് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കുമെന്ന് ഉദ്യോ ഗസ്ഥർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+