കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രാജസ്ഥാനില്‍ 68% സംവരണം

  • By Sruthi K M
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച രണ്ടു ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി. ഗുജ്ജാറുകള്‍ ഉള്‍പ്പെട്ട പ്രത്യേക പിന്നോക്ക വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പതിനാല് ശതമാനവും സംവരണം ഏര്‍പ്പെടുത്തി സംവരണനിയമങ്ങളെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.

സംവരണം 50 ശതമാനത്തിനു മുകളില്‍ ആകരുതെന്നാണ് നിലവിലെ വ്യവസ്ഥകള്‍ പറയുന്നത്. എന്നാല്‍, രാജസ്ഥാനില്‍ സംവരണം 68ശതമാനമായി ഉയര്‍ന്നു കഴിഞ്ഞു.ഭരണഘടനയെയും സുപ്രീംകോടതിയെയും മറികടന്നാണ് ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാറിന്റെ നീക്കം.

vasundhararaje

നിയമങ്ങളൊന്നും രാജസ്ഥാന്‍ സര്‍ക്കാറിന് ബാധകമല്ലേ എന്ന ചോദ്യവും നിലനില്‍ക്കുന്നു. വസുന്ധര രാജെ സര്‍ക്കാര്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂള്‍ തന്നെ മാറ്റി കുറിക്കാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാല്‍ സംവരണത്തിനെതിരെ കോടതിയുടെ ഇടപ്പെടല്‍ ഉണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് രാജസ്ഥാന്‍ സര്‍ക്കാരിനുള്ളത്. ഇങ്ങനെ പോയാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വലിയ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചാലും അടുത്ത ദിവസം തന്നെ കോടതിയില്‍ പോകാന്‍ സര്‍ക്കാര്‍ ഒരുങ്ങേണ്ടി വരും.

സംവരണം ഒഴിവാക്കണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞതിനു പിന്നാലെയാണ് രാജസ്ഥാനില്‍ സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത് ഇതിനോടകം വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 50ശതമാനത്തിനു മുകളില്‍ നല്‍കുന്ന സംവരണത്തിന് നിയമപരമായി സാധുതയില്ലെന്ന് എംഎല്‍എമാരും നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
The Vasundhra Raje government also pushed through resolutions urging the Centre to place the twin bills in the 9th schedule of the Constitution to buffer them from legal scrutiny.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X