Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിന്റെ ശരിയായ പതിപ്പ്; കല്യാൺ നഗർ ഭാഗത്ത് വൻ ഗതാഗത കുരുക്ക്, കാരണം മെട്രോ ജോലികൾ

ബെംഗളൂരു: നഗരത്തിന് എക്കാലവും അപവാദമായി നിലനിൽക്കുന്ന ഒരു കാര്യമാണ് ഗതാഗത കുരുക്ക്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ബെംഗളൂരുവിൽ അതൊരു പുതിയ കാര്യമല്ല. ഇപ്പോഴിതാ ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്‌ടറിയിലേക്കുള്ള യാത്ര കഴിഞ്ഞ മൂന്ന് മാസമായി ഗതാഗതക്കുരുക്കിൽ കുടുങ്ങുകയാണ്. പ്രത്യേകിച്ച് കല്യാൺ നഗർ ഭാഗത്ത് വിമാനത്താവള മെട്രോ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഔട്ടർ റിങ് റോഡിലെ യാത്ര ബുദ്ധിമുട്ടേറിയ സാഹചര്യമാണ് നിലവിൽ..

വരുമാനം കൂട്ടാൻ പുതിയ നീക്കവുമായി ബെംഗളൂരുവിലെ ബിഎംടിസി ബസുകൾ; ശബ്‌ദ പരസ്യം നൽകും..!
വരുമാനം കൂട്ടാൻ പുതിയ നീക്കവുമായി ബെംഗളൂരുവിലെ ബിഎംടിസി ബസുകൾ; ശബ്‌ദ പരസ്യം നൽകും..!

മെട്രോ നിർമ്മാണത്തിനായി പ്രധാന പാതയുടെ ഭാഗങ്ങൾ അടച്ചതോടെ വാഹനങ്ങൾ സർവീസ് റോഡുകളെ കൂടുതലായി ആശ്രയിക്കുകയാണ്. എന്നാൽ ടിൻ ഫാക്‌ടറിയിൽ നിന്ന് ഹെബ്ബാളിലേക്കുള്ള ദിശയിൽ കല്യാൺ നഗർ ഫ്ലൈഓവറിന് താഴെയുള്ള ഇടത് വശത്തെ സർവീസ് റോഡ് അടച്ചിട്ടിരിക്കുകയാണ്. ഈ ഭാഗം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ നിർമാണ സാമഗ്രികളും ഭാരവാഹനങ്ങളും പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്നതായാണ് യാത്രക്കാരുടെ പരാതി.

bengaluru

ഗൂഗിൾ മാപ് ഉൾപ്പെടെയുള്ള നാവിഗേഷൻ ആപ്പുകളിൽ ഈ സർവീസ് റോഡ് ഇപ്പോഴും തുറന്ന നിലയിലാണ് കാണിക്കുന്നത്. ഇതുമൂലം പല വാഹനങ്ങളും സർവീസ് റോഡിലേക്ക് പ്രവേശിച്ച ശേഷം വഴി അടഞ്ഞുകിടക്കുന്നതായി മനസിലാക്കി തിരികെ പ്രധാന റോഡിലേക്ക് മടങ്ങേണ്ടി വരുന്നു. ചിലർ യു-ടേൺ എടുക്കുകയോ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുകയോ ചെയ്യുന്നത് ഗതാഗതക്കുരുക്കും അപകടസാധ്യതയും വർധിപ്പിക്കുന്നതായി ട്രാഫിക് വാർഡൻമാർ ഉൾപ്പെടെ പറയുന്നു.

കല്യാൺ നഗറിലെ പ്രദേശവാസികളും ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. മെട്രോ നിർമാണം കാരണം പ്രധാന റോഡ് പല ഭാഗങ്ങളിലും അടച്ചിട്ടതിനാൽ ഭൂരിഭാഗം വാഹനങ്ങളും സർവീസ് റോഡുകളിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ റോഡുകളുടെ നിലവാരം മോശമായതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ലഭ്യമായ സ്ഥലം കുറയ്ക്കുന്നതിനാൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ സർവീസ് റോഡിൽ വലിയ ലോറി അടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതുമൂലം ബാരിക്കേഡുകൾക്കിടയിൽ വാഹനങ്ങൾക്ക് ലഭ്യമായ ഇടം വീണ്ടും കുറയുകയും യാത്രക്കാർ വാഹനങ്ങളിൽ നിന്ന് ഇറങ്ങി മുന്നിലെ ഗതാഗതക്കുരുക്ക് പരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്‌തു.

അതേസമയം, നിർമ്മാണ വാഹനങ്ങൾ സർവീസ് റോഡിൽ സ്ഥിരമായി പാർക്ക് ചെയ്യാറില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് ബിഎംആർസിഎല്ലിന്റെ വിശദീകരണം. സർവീസ് റോഡുകളുടെ അടച്ചിടലും ഗതാഗത ക്രമീകരണങ്ങളും ട്രാഫിക് പോലീസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

ഇപിഎഫ് നിയമങ്ങളിൽ മാറ്റം; 15,000 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവരുടെ വിഹിതം ഇനി എത്ര? അറിയാം
ഇപിഎഫ് നിയമങ്ങളിൽ മാറ്റം; 15,000 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവരുടെ വിഹിതം ഇനി എത്ര? അറിയാം

ഇതിനിടെ, ഈ വിഷയത്തിൽ ഔദ്യോഗിക പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബനസ്വാടി ട്രാഫിക് പോലീസ് അറിയിച്ചു. എന്നിരുന്നാലും, മെട്രോ നിർമാണം പൂർത്തിയാകുന്നതുവരെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് തുടരുമെന്ന ആശങ്കയാണ് യാത്രക്കാർ പങ്കുവെക്കുന്നത്. മെട്രോ നിർമ്മാണമാവട്ടെ ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട് താനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+