കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ക്ക് താല്‍ക്കാലിക അന്ത്യം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇത്തവണത്തെ പഞ്ചാബ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകന്‍ സുഖ്ബീര്‍ സിംഗ് ബാദലാണ് ശിരോമണി അകാലിദളിന്റെ ഇപ്പോഴത്തെ തലവന്‍. ബിജെപിയുമായുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ശിരോമണി അകാലിദള്‍ 10 സീറ്റിലും ബാക്കിയുള്ള 3 സീറ്റില്‍ ബിജെപിയും മത്സരിച്ചു.

ഹരിയാനയില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം; തൊപ്പി അഴിപ്പിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചുഹരിയാനയില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം; തൊപ്പി അഴിപ്പിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു

മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ അകാലിദള്‍ മത്സരിച്ച 10 സീറ്റില്‍ 2 സീറ്റിലും ബിജെപി 2 സീറ്റിലും വിജയിച്ചു. രസകരമായ വസ്തുതയെന്തെന്നാല്‍ ബാദല്‍ കുടുംബത്തിലെ രണ്ടംഗങ്ങള്‍ മാത്രമാണ് ഒരു കൂട്ടത്തോല്‍വിയില്‍ നിന്നും അകാലിദളിനെ രക്ഷിച്ചത്. ഫിറോസ്പൂര്‍ സീറ്റില്‍ നിന്നും സുഖ്ബീര്‍ സിംഗും അദ്ദേഹത്തിന്റെ ഭാര്യ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഭട്ടിന്‍ഡ സീറ്റില്‍ നിന്നും വിജയിച്ചു.

ശിരോമണി അകാലിദളിന്റെ തകര്‍ച്ച

ശിരോമണി അകാലിദളിന്റെ തകര്‍ച്ച


ഫിറോസ്പൂര്‍ മണ്ഡലത്തില്‍ നിന്നും സുഖ്ബീര്‍ സിംഗ് വിജയിച്ചത് 1,98,850 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. അതേ സമയം അദ്ദേഹത്തിന്റെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ 21,772 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബദിന്‍ഡ സീറ്റില്‍ വിജയിച്ചത്. പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ തകര്‍ച്ച ആരംഭിച്ചത് 2015ലാണ്. സിഖുകാരുടെ വിശുദ്ധ പുസ്തകമായ ഗുരു ഗ്രന്ഥ്‌സാഹിബ് നശിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സിഖ് പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ 2 പേരാണ് കൊല്ലപ്പെട്ടത്.

അകാലിദള്‍ നേതാക്കളുടെ രാജി

അകാലിദള്‍ നേതാക്കളുടെ രാജി


കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ രാജി വെക്കണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്നും ആവശ്യപ്പെട്ടു. നിരവധി അകാലിദള്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. വിശുദ്ധ പുസ്തകം സര്‍ക്കാരിന് സംരക്ഷിക്കാനായില്ലെന്ന് ആരോപിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ അംഗങ്ങളടക്കം രാജി സമര്‍പ്പിച്ചു.

 സുവര്‍ണ കാലം 2017 മുതല്‍

സുവര്‍ണ കാലം 2017 മുതല്‍

അകാലിദളിന്റെ സുവര്‍ണകാലം അവസാനിച്ച് കഷ്ടകാലം ആരംഭിച്ചത് 2017ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ്. പഞ്ചാബിലെ 98 വര്‍ഷം പ്രായമുള്ള പാര്‍ട്ടി ക്ക് ആകെയുള്ള 117 സീറ്റുകളില്‍ 15 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. സംസ്ഥാനത്ത് അകാലിദളിനെ ഭരണത്തില്‍ നിന്നും ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശ്രമിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ അകാലിദള്‍ തിരിച്ചെത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.

 എട്ട് സീറ്റ് കോണ്‍ഗ്രസിന്

എട്ട് സീറ്റ് കോണ്‍ഗ്രസിന്

അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 8 സീറ്റുകള്‍ സ്വന്തമാക്കി തിളക്കമാര്‍ന്ന വിജയമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നേടിയത്. ഇത് കോണ്‍ഗ്രസിന്റെ വിജയമല്ലെന്നും ബാദലുകളെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ വിജയമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നിരവധി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ സുഖ്ബിര്‍ ബാദലിന്റെ അകാലിദളിന് ദുര്‍ബലമായൊരു പ്രചരണമാണ് സംസ്ഥാനത്ത് നടത്താനായത്. 2015ലെ സംഭവത്തിന് പുറമേ ബാദലുകള്‍ക്കെതിരായ സംസ്ഥാന വ്യാപക പ്രതിഷേധവും പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ തകര്‍ച്ചയ്ക്ക് കാരണമാണ്.

 മയക്കുമരുന്നിന് പിന്നില്‍

മയക്കുമരുന്നിന് പിന്നില്‍


സംസ്ഥാനത്തെ യുവതലമുറയെ നശിപ്പിച്ച മയക്കുമരുന്ന് ഉപയോഗം പഞ്ചാബില്‍ വ്യാപകമായതിന് പിന്നിലും ബാദല്‍ കുടുംബം കാരണക്കാരാണ്. മയക്കുമരുന്നിന്റെ ഭീഷണി നേരിടാത്ത ഒരു നഗരമോ ഗ്രാമമോ ഇന്ന് പഞ്ചാബില്‍ ഇല്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നിട്ടും സാഹചര്യങ്ങള്‍ മാറിയിട്ടില്ല. അനധികൃത മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍സിമ്രതിന്റെ സഹോദരന്‍ ബിക്രം സിംഗിനെതിരെ പലപ്പോഴും ആരോപണമുന്നയിക്കാറുണ്ട്.

 സര്‍ക്കാരും മയക്കുമരുന്ന് മാഫിയയും

സര്‍ക്കാരും മയക്കുമരുന്ന് മാഫിയയും

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2016ല്‍ പുറത്തിറങ്ങിയ ഉട്താ പഞ്ചാബ് എന്ന സിനിമയില്‍ പോലും സര്‍ക്കാരും മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധം കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിന്റെ തോല്‍വിയുടെ കാരണത്തിലൊന്ന് ഇതാണ്. ഗതാഗതം, സേവനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ ബാദല്‍ കുടുംബത്തിന് കോടിക്കണക്കിന് രൂപയുടെ ഷെയറുകളുണ്ടെന്നതും പരസ്യമായ രഹസ്യമാണ്.

ചുവട് പിഴച്ചത്

ചുവട് പിഴച്ചത്

ഗതാഗത വ്യവസായത്തില്‍ കാലെടുത്ത് വെച്ചതാണ് ബാദല്‍ കുടുംബത്തിന് ചുവടു പിഴച്ചത്. ഓര്‍ബിറ്റ് ഏവിയേഷന്‍, താജ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ദബ്വാലി ട്രാന്‍സ്‌പോര്‍ട്ട്, ഇന്തോ കനേഡിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി, ഓര്‍ബിറ്റ് റിസോര്‍ട്ട്‌സ് തുടങ്ങിയവയാണ് ബാദല്‍ കുടുംബത്തിന്റെ അധീനതയിലുള്ള ചില കമ്പനികള്‍. സുഖ്ബീര്‍ സിംഗ് ബാദലും ഹര്‍സിമ്രത് കൗര്‍ ബാദലുമാണ് ഈ കമ്പനികളുടെ പ്രധാന ഓഹരി ഉടമകള്‍. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഖദൂര്‍ സാഹിബ്, ഫരീദ്‌ക്കോട്ട്, ഫിറോസ്പൂര്‍, ബതിന്‍ഡ എന്നിങ്ങനെ നാല് സീറ്റുകളാണ് ശിരോമണി അകാലിദളിന് ലഭിച്ചത്. 117 നിയമസഭാ മണ്ഡലങ്ങളില്‍ 41 സീറ്റും ലഭിച്ചു.

 സീറ്റ് നില താഴേക്ക്

സീറ്റ് നില താഴേക്ക്

2014ല്‍ മൂന്ന് സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിച്ചു. അത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ നിന്നും 29 സീറ്റിലേക്ക് അകാലിദളിന്റെ സീറ്റ് നില താഴ്ന്നു. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഡ് നില 29ല്‍ നിന്നും 26ലേക്ക് വീണ്ടും താഴ്ന്നു. അടുത്ത കാലത്തൊന്നും ബാദലുകള്‍ക്ക് പഞ്ചാബില്‍ ഒരു തിരിച്ച് വരവിന് സാധ്യമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

English summary
The Rise of Badals and setback to Shiromani Akali Dal Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X