Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രോ ടേം സ്പീക്കറായി 'യെദ്യൂരപ്പയുടെ സ്വന്തം സ്പീക്കർ' കെജി ബൊപ്പയ്യ .. വിശ്വാസവോട്ടിൽ ചെയ്യാനുള്ളത്

ബെംഗളുരു: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ കെ ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കർ സ്ഥാനത്ത്. കർണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. നിയമസഭയിലെ നടപടികൾ നിയന്ത്രിക്കുന്നതിനായി ചുരുങ്ങിയ കാലയളവിലേക്കാണ് പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കുക. താൽക്കാലിക നിയമനമാണെങ്കിലും സ്ഥിരം നിയമസഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ നിയമസഭയുടെ ഉത്തരവാദിത്വങ്ങള്‍ ഇദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കും.

നിയമസഭയിലെ ഏറ്റവും മുതിർന്ന എംഎൽഎയെ പ്രോടേം സ്പീക്കറായി നിയമിക്കണം എന്നിരിക്കെയാണ് യെദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കർ പദവി വഹിച്ചിരുന്ന ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചിട്ടുള്ളത്. ഇതിനെതിരെ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ബൊപ്പയ്യ. നിയമസഭാംഗങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രോടേം സ്പീക്കറെ നിയമിക്കുന്നത്. കർണാടക നിയമസഭയിൽ ശനിയാഴ്ച വൈകിട്ട് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീം കോടതി പ്രോടേം സ്പീക്കറെ നിയമിക്കാനും സഭാ നടപടികൾക്ക് നേതൃത്വം നൽകാനും ഉത്തരവിട്ടത്.

2-k-g-bopaiah

Recommended Video

cmsvideo
    എന്തുകൊണ്ട് ബിജെപി കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി? | Oneindia Malayalam

    കോൺഗ്രസ് എംഎൽഎയായ ആർവി ദേശ് പാണ്ഡെയെ മാറ്റിനിർത്തിയാണ് ഗവർണർ വാജുഭായ് വാല കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറെ നിയമിച്ചിട്ടുള്ളത്. ഇതിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ്- ജെഡിഎസ് സഖ്യവും ബിജെപിയും കർണാടകത്തിൽ അധികാരം പിടിച്ചെടുക്കാൻ നീക്കം നടത്തുന്നതിനിടെയാണ് പ്രോടേം സ്പീക്കർ നിയമനം. ഉമേഷ് കട്ടിയെയും ബിജെപി പ്രോടേം സ്പീക്കർ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നു. എന്നാൽ സീനിയോരിറ്റി അനുസരിച്ചാണ് ഗവര്‍ണർ പ്രോ ടേം സ്പീക്കറെ നിയമിക്കേണ്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+