കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്കും 18 വയസായ മകളുണ്ട്; സര്‍ക്കാര്‍ ഹാത്രാസ് പെണ്‍കുട്ടിയോട് ചെയ്തത് അംഗീകരിക്കാനാവില്ല:പ്രിയങ്ക

Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: ഹത്രാസില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ സിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ സത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രാജ്യത്തെ ഒരോ സ്ത്രീകളും അസ്വസ്ഥരാണ്. എനിക്കും 18 വയസായ ഒരു മകളുണ്ട്. യു.പി സര്‍ക്കാര്‍ ഹാത്രാസിലെ പെണ്‍കുട്ടിയോട് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

 ദില്ലി-യുപി അതിര്‍ത്തി

ദില്ലി-യുപി അതിര്‍ത്തി

ഹത്രാസിലേക്ക് പുറപ്പട്ടെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘത്തിന്‍റെ വാഹനവ്യൂഹം ദില്ലി-യുപി അതിര്‍ത്തിയില്‍ വെച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. ദില്ലിയിലെ ഡിഎൻഡി ഫ്ലൈ ഓവറിൽ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിന്‍റെയും പ്രിയങ്കയുടേയും വാഹനം പൊലീസ് തടയുകയായിരുന്നു.

പൊലീസ് നടപടി

പൊലീസ് നടപടി

നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. തടഞ്ഞാല്‍ യാത്രയില്‍ നിന്നും പിന്നോട്ടില്ലെന്നും നൂറ് കിലോമീറ്റര്‍ ദൂരം നടന്നിട്ടാണെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നുമായിരുന്നു പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്. തുടര്‍ന്ന വാഹനങ്ങള്‍ ഒഴിവാക്കിയ ഇരുവരും കാല്‍നടയായി ഹത്രാസിലേക്ക് നീങ്ങുകയായിരുന്നു.

കുത്തിയിരുന്ന് പ്രതിഷേധം

കുത്തിയിരുന്ന് പ്രതിഷേധം

എന്നാല്‍ കാല്‍നട യാത്രയും പൊലീസ് തടയുകയായിരുന്നു. ഇതോടെ തുടർന്ന് രാഹുലും പൊലീസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന അവസ്ഥയുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ‍ില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്. തുടര്‍ന്ന് ഇരുവരേയും പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തിരിക്കുകയാണ്.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന്

അതേസമയം, പീഡനത്തിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പൊലീസ് സംസ്‌കരിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇന്നും തുടരുകയാണ് ഇതിനിടെയാണ് ഹത്രാസിലെ പെണ്‍കുട്ടിയെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പുറപ്പെട്ടത്.

മുന്‍ കരുതലുകള്‍

മുന്‍ കരുതലുകള്‍

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരും എത്താതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇന്നലെ തന്നെ യുപി പൊലീസ് സ്വീകരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ അടക്കം വീട്ടിലേക്ക് കടത്തിവിടുന്നില്ല. വീടിന് ഒന്നര കീലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. പുറത്ത് നിന്ന് ആരേയും കുടുംബവുമായി ബന്ധപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും പൊലീസ് സ്വീകരിച്ചിരിക്കുകയാണ്.

 രാഹുലിനേയും പ്രിയങ്കയേയും തടഞ്ഞ് യുപി പൊലീസ്; കാല്‍നടയായി ഹത്രാസിലേക്ക് യാത്ര തുടര്‍ന്ന് ഇരുവരും രാഹുലിനേയും പ്രിയങ്കയേയും തടഞ്ഞ് യുപി പൊലീസ്; കാല്‍നടയായി ഹത്രാസിലേക്ക് യാത്ര തുടര്‍ന്ന് ഇരുവരും

Recommended Video

cmsvideo
രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തു,ഞെട്ടിക്കുന്ന നീക്കങ്ങള്‍| Oneindia Malayalam

English summary
The stance taken by the UP government towards the girl in Hathras cannot be accepted; priyankha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X