കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്; ചരിത്ര വിധിയുമായി സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. വിവാഹിതരായ സ്ത്രീകളും അതിജീവിച്ചവരുടെ വിഭാഗത്തിന്റെ ഭാഗമാകാമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ബലാത്സംഗം എന്നാല്‍ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്. ഇതില്‍ പങ്കാളിയുടെ അക്രമവും ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍, ഒരു സ്ത്രീ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിതയായേക്കാം. ബലാത്സംഗത്തിന്റെ അര്‍ത്ഥം എം ടി പി നിയമത്തിന്റെ (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട്) ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള വൈവാഹിക ബലാത്സംഗമാണെന്ന് മനസ്സിലാക്കണം.

sadasd

നിര്‍ബന്ധിത ഗര്‍ഭധാരണത്തില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ ഇത് പ്രധാനമാണ്. സ്ത്രീയ്ക്ക് ബലപ്രയോഗത്തിലൂടെ ഉണ്ടാകുന്ന ഏതൊരു ഗര്‍ഭധാരണവും ബലാത്സംഗമാണ് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

എം ടി പി നിയമത്തിന്റെ ആവശ്യങ്ങള്‍ക്കായി വിവാഹിതയും അവിവാഹിതയായ സ്ത്രീയും തമ്മിലുള്ള വേര്‍തിരിവ് കൃത്രിമവും ഭരണഘടനാപരമായി സുസ്ഥിരമല്ലാത്തതുമാണ്, മാത്രമല്ല ഇത് വിവാഹിതരായ സ്ത്രീകള്‍ മാത്രം ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന ചിന്താഗതിയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്ക് തുല്യമായി അവിവാഹിതയായ സ്ത്രീക്ക് 24 ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താമെന്ന് സുപ്രീം കോടതി പറഞ്ഞു.

എന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രിഎന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രി

ഭര്‍ത്താക്കന്മാര്‍ നടത്തുന്ന ലൈംഗികാതിക്രമം ബലാത്സംഗത്തിന്റെ രൂപത്തിലാകാമെന്നും ബലാത്സംഗത്തിന്റെ അര്‍ത്ഥത്തില്‍ എംടിപി നിയമത്തിനും ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമങ്ങള്‍ക്കും കീഴിലുള്ള വൈവാഹിക ബലാത്സംഗത്തിന്റെ അര്‍ത്ഥം ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പ്രത്യുത്പാദനത്തിനുള്ള സ്വയം നിര്‍ണയാധികാരം വിവാഹിതയല്ലാത്ത സ്ത്രീക്കും ഭരണഘടന നല്‍കുന്നുണ്ട് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം എന്ന ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ വിധി.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയിലായിരുന്നു എ എസ് ബൊപ്പണ്ണ, ജെ ബി പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി.

English summary
The Supreme Court said that every woman has the right to an abortion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X