രാഷ്ട്രീയത്തിൽ കോപത്തിന് ഇടമില്ല: ക്യാപ്റ്റൻ അമരീന്ദറിന്റെ പരാമർശത്തിൽ കോൺഗ്രസ്
ദില്ലി; രാഷ്ട്രീയത്തിൽ രോഷപ്രകടനത്തിന് ഇടമില്ലെന്ന് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയ്ക്കും രാഹുലിനുമെതിരെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നടത്തിയ വിമർശനത്തിലാണ് കോൺഗ്രസിന്റെ മറുപടി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം.ദേഷ്യത്തിലായിരിക്കും അദ്ദേഹം പ്രതികരിച്ചത്. ആ പ്രതികരണം പുന;പരിശോധിക്കാൻ അദ്ദേഹം തയ്യാറാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു.

ക്യാപ്റ്റൻ മുതിർന്ന നേതാവാണ്. പ്രായമായവർ പലപ്പോഴും ദേഷ്യപ്പെടുകയും ധാരാളം കാര്യങ്ങൾ പറയുകയും ചെയ്യും. അദ്ദേഹം തന്റെ വാക്കുകൾ പുന;പരിശോധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. രാഷ്ട്രീയത്തിൽ കോപത്തിന് ഇടമില്ല,സുപ്രിയ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു അമരീന്ദർ സിംഗ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. രാഹുലിനും പ്രിയങ്കയ്ക്കും അനുഭവ സമ്പത്ത് ഇല്ലെന്നും ഇരു നേതാക്കളേയും ഉപദേശകർ വഴി തെറ്റിക്കുകയാണെന്നുമായിരുന്നു അമരീന്ദർ പറഞ്ഞിരുന്നു.
അതേസമയം സുപ്രിയയുടെ പ്രതികരണത്തിന് മറുപടിയുമായി ക്യാപ്റ്റനും രംഗത്തെത്തിയിരുന്നു. അതെ, രാഷ്ട്രീയത്തിൽ കോപത്തിന് ഇടമില്ല. പക്ഷേ, കോൺഗ്രസ് പോലൊരു വലിയ പാർട്ടിയിൽ അപമാനത്തിനും അവഹേളത്തിനും സ്ഥാനമുണ്ടോ എന്നായിരുന്നു അമരീന്ദറിന്റെ ചോദ്യം. എന്നെപ്പോലുള്ള ഒരു മുതിർന്ന പാർട്ടി നേതാവിനെ ഇത്തരത്തിൽ പരിഗണിക്കാനാകുമെങ്കിൽ, പ്രവർത്തകർ എന്ത് അനുഭവിക്കേണ്ടിവരുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു എന്നായിരുന്നു അമരീന്ദർ പ്രതികരിച്ചത്.
Recommended Video

അതേസമയം അമരീന്ദർ സിംഗിന്റെ അടുത്ത നീക്കമാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കോൺഗ്രസുമായ ഇടഞ്ഞ അമരീന്ദർ ബി ജെ പിയിലെത്തുമോയെന്നതാണ് പ്രധാന ചോദ്യം. തന്നെ ശിരോമണി അകാലിദൾ ഒഴികെയെുള്ള പാർട്ടികൾ സ്വാഗതം ചെയ്തതായി അമരീന്ദർ പറഞ്ഞിരുന്നു. എന്നിരുന്നാലും അദ്ദേഹം ഇതുവരെ ഇത് സംബന്ധിച്ച് മനസ് തുറന്നിട്ടില്ല. ഒക്ടോബർ 2 ന് അദ്ദേഹം തന്റെ സുപ്രധാന തിരുമാനം പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2022 ൽ അമരീന്ദർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അതിനിടെ അമരീന്ദറിനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ബിജെപിയും ആരംഭിച്ചതായുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
കഴിഞ്ഞ ദിവസം അമരീന്ദറിനെ പുകഴ്ത്തിയും പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെ വിമർശിച്ചും ബി ജെ പി നേതാവും ഹരിയാന ആഭ്യന്തരമന്ത്രിയുമായ അനില്‍ വിജ് രംഗത്തെത്തിയിരുന്നു. ദേശീയവാദിയായ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കളിക്ക് ഒരു തടസമായിരുന്നു, അതിനാലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കൊലപാതകം നടന്നത് എന്നായിരുന്നു അനിൽ വിജ് പറഞ്ഞത്.












Click it and Unblock the Notifications