'ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല'; ത്രിവേണി സംഗമത്തിൽ ആരതി നടത്തി അദാനിയും കുടുംബവും
ത്രിവേണി സംഗമം സന്ദർശിച്ച് ആരതി നടത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും. അതിശയകരമായ അനുഭവമാണ് തനിക്കുണ്ടായതെന്നും മഹാകുംഭമേളയുടെ നടത്തിപ്പ് അംഗീകാരം അർഹിക്കുന്നതാണെന്നും അദാനി പറഞ്ഞു. രാജ്യത്തെ എല്ലാവർക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും താൻ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'മനേജ്മെന്റ് സ്ഥാപനങ്ങൾക്ക് ഗവേഷണം നടത്താൻ പാകത്തിലാണ് മഹാകുംഭമേളയുടെ സംഘാടനം . തന്നെ സംബന്ധിച്ചെടുത്തോളം ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല', അദാനി പറഞ്ഞു. സനാതന വിശ്വാസങ്ങളും പാരമ്പര്യങ്ങളുമായുള്ള അദാനിയുടെ ബന്ധം വിളിച്ചോതുന്നതായിരുന്ന അദ്ദേഹത്തിന്റെ മഹാകുംഭമേളയിലെ സന്ദർശനവും സംഭാവനകളും. മാനവികതയെ ഭക്തിയായി കണക്കാക്കുന്ന അദാനിയേയും കുടുംബത്തേയും സംബന്ധിച്ചെടുത്തോളം ആത്മീയതയും സാംസ്കാരികതയുടേയും സമ്മേളന ഭൂമിയായ മഹാകുംബമേള ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു.

മഹാകുംഭമേളയ്ക്കെത്തിയ അദാനിയുടെ എളിമയേയും നിസ്വാർത്ഥ സംഭാവനകളേയും ആത്മീയ നേതാവ് ഗുരു പ്രസാദ് സ്വാമി പ്രശംസിച്ചു. ' കോർപ്പറേറ്റ് ഉത്തരവാദിത്തങ്ങളുടേയും സാമൂഹ്യസേവനങ്ങളുടേയും ഉജ്ജ്വലമായ ഉദാഹരണമാണ് അദാനി ഗ്രൂപ്പെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുടെ വിനയത്തേയും അദ്ദേഹം പുകഴ്ത്തി. സഹായം അഭ്യർത്ഥിക്കാൻ കാത്ത് നിൽക്കാതെ തന്നെ സേവനത്തിനായി മുന്നോട്ട് വരുന്ന വ്യക്തിത്വമാണ് അദാനിയെന്നും സ്വാമി പറഞ്ഞു.
ഗൗതം അദാനിയുടെ പ്രയാഗ്‌രാജ് സന്ദർശനവും അദ്ദേഹത്തിൻ്റെ കുടുംബം ഭക്തർക്ക് നടത്തുന്ന സേവനവുമെല്ലാം സനാതന മൂല്യങ്ങളും ആധുനിക നേതൃത്വവും തമ്മിലുള്ള ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അദാനിയെ സംബന്ധിച്ചെടുത്തോളം സേവ എന്നത് ഒരു പ്രവൃത്തിയല്ല, മറിച്ച് അത് അദ്ദേഹത്തിന്റെ ജീവിത രീതിയാണ്. വിനയം, വിശ്വാസം, നിസ്വാർത്ഥ സേവനം എന്നിങ്ങനെയുള്ള ഇന്ത്യയുടെ ധാർമ്മികതയിൽ അത് ഇഴകിച്ചേർന്ന് നിൽക്കുന്നു.












Click it and Unblock the Notifications