Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിരക്കച്ചവടമല്ല, ഗോവയില്‍ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് ഗഡ്കരി

കോണ്‍ഗ്രസിനുള്ളിലെ ആന്തരിക പോര് മൂലം മികച്ച നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് ഗഡ്കരി

പനാജി: ഗോവയില്‍ കുതിരക്കച്ചവടം നടന്നിട്ടില്ലെന്നും നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണുണ്ടായതെന്നും നിതിന്‍ ഗഡ്കരി. ഗോവയില്‍ നടന്നത് കുതിരക്കച്ചവടമാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനുള്ള മറുപടിയായിരുന്നു കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രിയുടേത്. കോണ്‍ഗ്രസിനുള്ളിലെ ആന്തരിക പോര് മൂലം മികച്ച നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും പാര്‍ട്ടി നിന്ദിക്കപ്പെടുന്നതെന്നുമാണ് ഗഡ്കരി ചൂണ്ടിക്കാട്ടുന്നത്.

ബിജെപിയുടേതല്ലാത്ത എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും ഐകകണ്‌ഠേന പിന്തുണയ്ക്കുമെന്ന് അറിയിച്ചതായും ഗഡ്കരി വ്യക്തമാക്കി. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതി സത്യപ്രതിജ്ഞാ നടത്താന്‍ അനുമതി നല്‍കിയിരുന്നു ഇതിനൊപ്പം മാര്‍ച്ച് 16ന് വിശ്വാസ വോട്ടെടുപ്പ് നടത്താനും നിര്‍ദേശിച്ചിരുന്നു.

ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗോവ ഗവര്‍ണറുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്തെത്തിയിരുന്നു. ഇതിനൊപ്പം ബിജെപി നടത്തുന്നത് കുതിരക്കച്ചവടമാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയെന്നോണമാണ് ഗഡ്കരിയുടെ പ്രതികരണം.

gadkari

മണിപ്പൂരിലും ഗോവയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപി അധികാരത്തിലെത്താന്‍ ഒരുങ്ങുന്നത്. ഗോവയില്‍ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിയ്ക്ക് 13 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍ എംജിപിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടേയും മൂന്ന് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും പിന്തുണ നല്‍കിയപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിയ്ക്ക് കഴിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+