കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ജയിച്ചാല്‍ 6മാസത്തിനകം കലാപം: അമരീന്ദര്‍സിംഗ്

Google Oneindia Malayalam News

അമൃത്സര്‍: നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആറ് മാസത്തിനകം രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. രാജ്യത്ത് മോദി തരംഗമില്ല. പഞ്ചാബില്‍ നരേന്ദ്ര മോദിയെയോ അരുണ്‍ ജെയ്റ്റ്‌ലിയെയോ ആളുകള്‍ക്ക് അറിയുക കൂടിയില്ല - അമൃത്സറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അമരീന്ദര്‍ പറഞ്ഞു.

അരുണ്‍ ജെയ്റ്റ്‌ലിയാണ് അമൃത്സറില്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥി. 1984 ലെ സിഖ് കൂട്ടക്കൊലയില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്‌ലറിന് ക്ലീന്‍ ചിറ്റ് നല്‍കി അമരീന്ദര്‍ സിംഗ് നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്ന് അകാലിദള്‍ പ്രവര്‍ത്തകര്‍ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

narendra-modi

ജഗദീശ് ടൈറ്റ്‌ലര്‍ക്ക് ക്ലീന് ചിറ്റ് നല്‍കിയ സിംഗിന്റെ പ്രസ്താവനയെ ബി ജെ പി സ്ഥാനാര്‍ഥി അരുണ്‍ ജെയ്റ്റ്‌ലി അപലപിച്ചു. 1984 ലെ സിഖ് കൂട്ടക്കൊലയെ പറ്റി അന്വേഷിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. എന്‍ ഡി എ സര്‍ക്കാരാണ് ഇത് അന്വേഷിച്ചത്. ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ അമരീന്ദര്‍ സിംഗ് ആരാണ് - ജെയ്റ്റ്‌ലി ചോദിച്ചു.

പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് സീനിയര്‍ നേതാക്കളുടെ കൂട്ടത്തില്‍ പെട്ടയാളാണ് 72 കാരനായ അമരീന്ദര്‍ സിംഗും. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ക്യാംപെയ്ന്‍ ചെയ്യാനായിരുന്നു താല്‍പര്യം എന്നും സോണിയാ ഗാന്ധി നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് മത്സരിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

13 സീറ്റുകളുള്ള പഞ്ചാബില്‍ നിലവില്‍ എട്ട് സീറ്റുകള്‍ കോണ്‍ഗ്രസിന്റെ കൈകളിലാണ്. എന്‍ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് നാലും ബി ജെ പിക്ക് ഒന്നും സീറ്റുകളുണ്ട്. ഏപ്രില്‍ 30നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്.

English summary
Former Chief Minister Amarinder Singh said there will be riots if Narendra Modi comes to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X