Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാര കേന്ദ്രങ്ങളിലെല്ലാം അവരുടെ ആളുകളെ നിയമിക്കുന്നു; ആര്‍എസ്എസിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ അധികാര കേന്ദ്രങ്ങളിലെല്ലാം ആര്‍എസ്എസ് ആധിപത്യമാണെന്ന് രാഹുല്‍ ഗാന്ധി. ലഡാക് സന്ദര്‍ശന വേളയിലാണ് രാഹുല്‍ ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തെ ഓരോ ഭരണഘടന സ്ഥാപനങ്ങളിലും ആര്‍എസ്എസ് അവരുടെ സ്വന്തം ആളുകളെ നിയമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസാണ്. രാജ്യത്തെ മൊത്തം നിയന്ത്രിക്കാനായി അവര്‍ ഓരോ സ്ഥാപനങ്ങളിലും സ്വന്തം ആളുകളെ നിയമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് ശേഷം സംസ്ഥാനത്തേക്ക് രാഹുല്‍ വരുന്നത് ആദ്യമായിട്ടാണ്. കേന്ദ്രത്തിലെ ഏതെങ്കിലും മന്ത്രിയോട് നിങ്ങള്‍ ചോദിച്ചാല്‍ അവര്‍ പറയും, സ്വന്തം മന്ത്രാലയം നിയന്ത്രിക്കുന്നത് അവരല്ലെന്ന്. കാരണം അവിടെയെല്ലാം ആര്‍എസ്എസിന്റെ ആളുകളാണ് നിയന്ത്രിക്കുന്നത്. എല്ലാ കാര്യങ്ങളും അവരാണ് നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ലേയില്‍ യുവാക്കളുമായി ഇന്ന് രാഹുല്‍ ആശയവിനിമയം നടത്തി.

rahul-gandhi

ഇന്ത്യക്ക് 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതാണ്. അതില്‍ നിയമങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ സ്ഥാപനങ്ങള്‍ രൂപീകരിക്കപ്പെട്ടത്. എന്നാല്‍ ബിജെപിയും ആര്‍എസ്എസും അങ്ങനെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിലാണ് സ്വന്തം ആളുകളെ നിയമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ലേയില്‍ ഫുട്‌ബോള്‍ മത്സരം കാണുന്ന രാഹുലിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയത് നേരത്തെ വൈറലായിരുന്നു. പിതാവ് രാജീവ് ഗാന്ധിയുടെ ജന്മദിനം ലഡാക്കിലെ പാങ്കോങ്ങ് തടാകത്തിന് സമീപത്താണ് അദ്ദേഹം ആഘോഷിക്കുന്നത്. രാഹുല്‍ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കെടിഎം 390 ആണ് രാഹുല്‍ ഓടിക്കുന്ന ബൈക്ക്. അദ്ദേഹത്തിനൊപ്പം വേറെയും റൈഡര്‍മാരുണ്ട്. ഹെല്‍മെറ്റ്, ഗ്ലൗസ്, റൈഡിംഗ് ബൂട്‌സ്, ജാക്കറ്റ് എന്നിവയെല്ലാം ധരിച്ചാണ് അദ്ദേഹം ബൈക്കോടിക്കുന്നത്.

ഓഗസ്റ്റ് 25 വരെ ഈ യാത്ര തുടരുമെന്നാണ് സൂചന. കെടിഎം 390 റൈഡുകള്‍ക്ക് പേരുകേട്ട ബൈക്കാണ്. 373 സിസി ബൈക്കാണിത്. നേരത്തെ ഈ ബൈക്ക് തനിക്ക് സ്വന്തമായി ഉള്ളതായി നേരത്തെ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്ക് സുരക്ഷയുള്ളതിനാല്‍ ബൈക്കോടിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞിരുന്നു. നേരത്തെ ഡല്‍ഹിയിലെ കരോണ്‍ ബാഗ് മാര്‍ക്കറ്റില്‍ മെക്കാനിക്കുകളുമായി സംസാരിക്കുന്ന വീഡിയോയും രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബൈക്ക് സര്‍വീസിനെ കുറിച്ചാണ് രാഹുല്‍ ചോദിച്ചറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+