കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ അടിത്തറയിളക്കാന്‍ ഹിന്ദുത്വയും മോദിയും മാത്രം പോര; രാജസ്ഥാനില്‍ അമിത് ഷായുടെ തന്ത്രം ഇങ്ങനെ

Google Oneindia Malayalam News

ജയ്പൂര്‍: രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന രണ്ട് സര്‍ക്കാരില്‍ ഒന്നുള്ള രാജസ്ഥാനിലേക്ക് കണ്ണെറിഞ്ഞ് ബി ജെ പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് രാജസ്ഥാനിലെ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. രാജസ്ഥാനിന് പുറമെ ഛത്തീസ്ഗഢിലാണ് കോണ്‍ഗ്രസിന് സര്‍ക്കാരുള്ളത്. എന്നാല്‍ ഇവിടെ കാര്‍ഷിക നിയമം വരുത്തിവെച്ച അലയൊലികളില്‍ നിന്ന് ബി ജെ പി മുക്തമാകുന്നേ ഉള്ളൂ.

മാത്രമല്ല അടുത്ത വര്‍ഷം രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബൃഹദ് പദ്ധതികളാണ് ബി ജെ പി സംസ്ഥാനം ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയില്‍ മാത്രം ഊന്നാതെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ യോജിച്ച പ്രചാരണം നടത്താനാണ് അമിത് ഷായുടെ നിര്‍ദേശം.

1

ഇത്തരത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് രാജസ്ഥാനിലെ ബി ജെ പി ഘടകത്തിന് അമിത് ഷായുടെ സന്ദേശം. സെപ്തംബര്‍ 10 ന് ജോധ്പൂരില്‍ നടന്ന ബി ജെ പി ഒ ബി സി മോര്‍ച്ചയുടെ ദേശീയ യോഗത്തിലും പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തിലും അമിത് ഷാ ഇക്കാര്യം വ്യക്തമാക്കി.

Viral Video- അമേരിക്ക ഉപേക്ഷിച്ച് പോയ ഹെലികോപ്ടര്‍ പറത്താന്‍ താലിബാന്റെ ശ്രമം; തകര്‍ന്ന് വീണ് മൂന്ന് മരണംViral Video- അമേരിക്ക ഉപേക്ഷിച്ച് പോയ ഹെലികോപ്ടര്‍ പറത്താന്‍ താലിബാന്റെ ശ്രമം; തകര്‍ന്ന് വീണ് മൂന്ന് മരണം

2

സംസ്ഥാന ഘടകം കോണ്‍ഗ്രസ് ഭരണത്തെ ആക്രമണാത്മകമായി ലക്ഷ്യം വെക്കണമെന്നും ബി ജെ പിയുടെ പ്രചാരണം ശക്തിപ്പെടുത്താന്‍ മാത്രം മോദിയുടെ കഴിവ് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ബൂത്ത് തലത്തിലുള്ള സംഘാടനത്തിലെ കഠിനാധ്വാനത്തിന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

കൗമാരക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുട്ടികളുടേയും അച്ഛന്‍മാര്‍ രണ്ട്..! അപൂര്‍വംകൗമാരക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുട്ടികളുടേയും അച്ഛന്‍മാര്‍ രണ്ട്..! അപൂര്‍വം

3

വസുന്ധര രാജെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരിക്കെ നേടിയ വിവിധ നേട്ടങ്ങള്‍ അദ്ദേഹം പട്ടികപ്പെടുത്തുകയും ചെയ്തു. പൂനിയ-വസുന്ധര 'ബാലന്‍സിങ് ആക്റ്റ്' സംസ്ഥാനത്ത് ആവശ്യമായി വന്നേക്കാം എന്നാണ് അമിത് ഷാ പ്രതീക്ഷിക്കുന്നത്. കാരണം ഒബിസി മോര്‍ച്ചാ മീറ്റിംഗും ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുമായുള്ള ആശയവിനിമയവും പൂനിയയാണ് സംഘടിപ്പിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

4

എന്നാല്‍ ഗെഹ്ലോട്ടിനെ പോലെ ഒരാളെ നേരിടാന്‍ വോട്ടര്‍മാരെ അണിനിരത്താന്‍ ബി ജെ പിക്ക് വസുന്ധര രാജെയുടെ കരിഷ്മ ആവശ്യമാണ്. 2019 സെപ്റ്റംബറില്‍ സംസ്ഥാന യൂണിറ്റ് പ്രസിഡന്റായി ചുമതലയേറ്റ പൂനിയയ്ക്ക് കാലാവധി നീട്ടിനല്‍കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. രാജസ്ഥാനിലെ ചില വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗെഹ്ലോട്ടിനെ ഹൈന്ദവ താല്‍പ്പര്യങ്ങളോട് നിര്‍വികാരനായി അവതരിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

5

ഗെലോട്ട് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്ന വിമര്‍ശനം ഇതിനോടകം ബി ജെ പി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സാമുദായികമായി വിഭജിക്കപ്പെട്ട ഒരു സംസ്ഥാനമല്ലാത്തതിനാല്‍ രാജസ്ഥാനില്‍ ഒരു വോട്ടെടുപ്പ് ഘടകമാകാന്‍ ഹിന്ദുത്വയ്ക്ക് കഴിയില്ല. രാജസ്ഥാനില്‍ അന്തര്‍നിര്‍മ്മിത മതേതര സ്വഭാവവും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സാന്നിധ്യവുമുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

6

അശോക് ഗെലോട്ടിന്റെ പ്രധാന രാഷ്ട്രീയ ട്രബിള്‍ ഷൂട്ടര്‍ ധര്‍മേന്ദ്ര റാത്തോഡും ഇത് ശരിവെക്കുന്നു. റാത്തോഡ്, തന്റെ ആദ്യകാലങ്ങളില്‍, ഇടതുപക്ഷ-അധിഷ്ഠിത തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു. ഗെലോട്ട് ആണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരത്തിലെത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

7

എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ ബൂത്ത് തല തന്ത്രങ്ങള്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിക്കില്ല എന്നും അമിത് ഷാക്ക് നന്നായറിയാം. അത്തരത്തിലുള്ള ഒരു സംസ്ഥാനമാണ് രാജസ്ഥാന്‍. ഇവിടെ കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന ഏഴ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആറിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു.

8

ഉപതിരഞ്ഞെടുപ്പില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ പൂനിയ പരാജയപ്പെട്ടുവെന്നും രാജെയുടെ നോമിനികള്‍ക്ക് വിജയസാധ്യത കൂടുതലായിരുന്നുവെന്നും അമിത് ഷാ കണക്കുകൂട്ടിയാല്‍ പൂനിയ വിഭാഗത്തിന് തിരിച്ചടിയുണ്ടാകും. ഇതിനാല്‍ അവസരോചിതമായ സമയത്ത് കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത മുതലെടുക്കുക എന്നതാണ് ബി ജെ പിയുടെ മറ്റൊരു തന്ത്രം.

English summary
This is Amit Shah's master strategy in Rajasthan for upcoming election to defeat congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X