വീണ്ടും ഞെട്ടിച്ച് സുമലത; ലോക്സഭയിലേക്ക് ഇല്ല, ലക്ഷ്യം ഇങ്ങനെ..കോൺഗ്രസോ ബിജെപിയോ?
ബെംഗളൂരു: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു മാണ്ഡ്യ ലോക്സഭ മണ്ഡലത്തിൽ നിന്നും നടി സുമലത നേടിയത്.ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമിയെ ആയിരുന്നു നടി പരാജയപ്പെടുത്തിയത്. സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ച സുമലതയെ അന്ന് ബി ജെ പി പിന്തുണയ്ക്കുകയും ചെയ്തു.
മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സുമലത ബി ജെ പി ടിക്കറ്റിൽ മാണ്ഡ്യയിൽ നിന്ന് ജനവിധി തേടിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അടുത്തിടെ ബി ജെ പി പരിപാടികളുടെ പോസ്റ്ററുകളിൽ സുമലതയുടെ ചിത്രങ്ങൾ കൂടി ഉൾപ്പെട്ടതോടെയായിരുന്നു ഇത്തരം ചർച്ചകൾക്ക് തുടക്കമായത്. എന്നാൽ ബി ജെ പിയിലേക്ക് ഇല്ലെന്ന സൂചനയാണ് സുമതല നൽകുന്നത്. മാത്രമല്ല ഇത്തവണ ലോക്സഭയിലേക്ക് അല്ല മറിച്ച് നിയമസഭ പോരാട്ടമാണ് തന്റെ ലക്ഷ്യമെന്ന് സുമലത പറയുന്നു.

ഇക്കുറി താൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹമാണ് തന്റെ അനുയായികൾ പങ്കുവെയ്ക്കുന്നതെന്ന് സുമലത പറഞ്ഞു. നിയമസഭാംഗമാകുമ്പോൾ തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ തനിക്ക് സാധിക്കും', നടി വ്യക്തമാക്കി. അതേസമയം ബി ജെ പിയുടെ ഭാഗമായാണോ അതോ കോൺഗ്രസിൽ ചേർന്നാണോ മത്സരമെന്ന ചോദ്യത്തിന് തന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നത് ഏത് പാർട്ടിയാണോ അവർക്കാകും തന്റെ പിന്തുണയെന്ന് സുമലത പറഞ്ഞു.

അനധികൃത ഖനനത്തിനെതിരെയും മറ്റ് ജനോപകാരപ്രദമായ കാരണങ്ങൾക്കുവേണ്ടിയുമാണ് ഞാൻ പോരാടുന്നത്. എനിക്ക് വേണ്ടിയല്ല , ഞാൻ ജനങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്', സുമതല പറഞ്ഞു. മാത്രമല്ല തനിക്ക് ബി ജെ പിയുമായി നിലവിൽ യാതൊരു ബന്ധവുമില്ലെന്നും സുമലത ആവർത്തിച്ചു. 'ഞാൻ സ്വതന്ത്ര എംപിയാണ്. ചില വിഷയങ്ങളിൽ ഒരുപക്ഷേ ഞാൻ ഏതെങ്കിലും പാർട്ടിയെ പിന്തുണച്ചിട്ടുണ്ടാകാം. എന്നാൽ ഇപ്പോഴും ഞാൻ സ്വതന്ത്ര അംഗം തന്നെയാണ്', അവർ വ്യക്തമാക്കി.

അതേസമയം ഏത് മണ്ഡലത്തിൽ നിന്നാകും പോരാട്ടമെന്ന ചോദ്യത്തിന് അക്കാര്യം അനുയായികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു സുമലതയുടെ മറുപടി. ' ഇപ്പോൾ അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നില്ല. ഈ ഘട്ടത്തിൽ പ്രതികരിക്കുന്നത് വലിയ വെല്ലുവിളി കൂടിയാണ്', നടി കൂട്ടിച്ചേർത്തു.

കോൺഗ്രസിനേയും ബി ജെ പിയേയും സസ്പെൻസിൽ നിർത്തിയായിരുന്നു മാണ്ഡ്യ ലോക്സഭ മണ്ഡലത്തിൽ സുമലത കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ സുമലതയെ പോലൊരു താരത്തിനെ ഒപ്പം നിർത്തുകയെന്നത് പാർട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിൽ താരത്തിന്റെ പിന്തുണയ്ക്കാൻ ബി ജെ പി തയ്യാറാവുകയായിരുന്നു. അതേസമയം കോൺഗ്രസ് ആകട്ടെ ബദ്ധശത്രുവായ ജെ ഡി എസിനെ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെ സുമലതയെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

പഴയ മൈസൂർ മേഖലയിൽ വലിയ നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ബി ജെ പി . ഇതിന്റെ ഭാഗമായി സുമതലയെ പാർട്ടിയിൽ എത്തിക്കാനുള്ള ആലോചനകൾ ബി ജെ പിയിൽ ഉണ്ടായിരുന്നു. അടുത്തിടെ അമിത് ഷായുടെ പരിപാടിയിൽ സുമലതയുടെ ചിത്രം ഇടംപിടിച്ചത് ഇതിന്റെ കൂടി ഭാഗമായിട്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സുമലതയുടെ ബന്ധുവായ നേതാവിനെ ബി ജെ പിയിൽ എത്തിക്കാൻ നേതൃത്വത്തിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെ സുമലതയും പാർട്ടിയിലേക്ക് എത്തിയേക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ ബി ജെ പിയുടെ കണക്ക് കൂട്ടൽ എല്ലാം തെറ്റിച്ച് കൊണ്ടാണ് ഇപ്പോഴത്തെ സുമലതയുടെ നീക്കങ്ങൾ.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications