Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യാനന്തരം ഭരിച്ചവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മോദി

ഗുവാഹത്തി: സ്വാതന്ത്ര്യാനന്തരം അധികാരത്തിലേറിയവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമില്‍ 11,600 കോടിയുടെ പദ്ധതികള്‍ അനാച്ഛാദനം ചെയ്ത ശേഷം ഗുവാഹത്തിയില്‍ നടന്ന കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാരണങ്ങളാല്‍ സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ലജ്ജിക്കുന്ന പ്രവണതയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിനും അതിന്റെ ഭൂതകാലം മായ്ച്ച് മുന്നേറാനാവില്ല. 498 കോടി രൂപ ചെലവില്‍ കേന്ദ്രം വികസിപ്പിച്ചെടുക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി പദ്ധതി തയ്യാറായിക്കഴിഞ്ഞാല്‍ 'ശക്തിപീഠം' സന്ദര്‍ശിക്കാന്‍ ധാരാളം ഭക്തര്‍ എത്തുമെന്നും ഇത് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഒരു കവാടമായി മാറും.

Narendra Modi

ആയിരക്കണക്കിന് വര്‍ഷത്തെ വെല്ലുവിളികള്‍ക്കിടയിലും ഇവ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്. നാം ഇത് എങ്ങനെ സംരക്ഷിച്ചു. നമ്മുടെ ശക്തമായ സംസ്‌കാരത്തിന്റെ ഭാഗമായ ഈ ചിഹ്നങ്ങളില്‍ പലതും ഇന്ന് നാശമായി മാറിയിരിക്കുന്നു എനന്നും മോദി പറഞ്ഞു. 'കാമാഖ്യ ദിവ്യലോക് പരിയോജന' ശക്തി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന വഴിത്തിരിവാകും എന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ഭരണം നടത്തിയവര്‍ക്ക് ഇത്തരം വിശ്വാസകേന്ദ്രങ്ങളുടെ മൂല്യവും പ്രാധാന്യവും മനസ്സിലാക്കാന്‍ കഴിയാതെ അവഗണിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അവര്‍ സ്വന്തം സംസ്‌കാരത്തെയും ഭൂതകാലത്തെയും കുറിച്ച് ലജ്ജിക്കുന്ന പ്രവണത ആരംഭിച്ചു. ഒരു രാജ്യത്തിനും അതിന്റെ ഭൂതകാലത്തെ മറന്നും തുടച്ചും അതിന്റെ വേരുകള്‍ മുറിച്ചും വികസിപ്പിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, കഴിഞ്ഞ 10 വര്‍ഷമായി സ്ഥിതി മാറി. ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ നയം വികസനവും പൈതൃക സംരക്ഷണവുമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. അസം വിശ്വാസങ്ങളും ആത്മീയതയും ചരിത്രവും ആധുനികതയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ അനാച്ഛാദനം ചെയ്ത പദ്ധതികള്‍ വടക്കുകിഴക്കന്‍ മേഖലകളില്‍ മാത്രമല്ല, ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും കണക്റ്റിവിറ്റി ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു.

ഇന്ന്, അസമും വടക്കുകിഴക്ക് മേഖലകളും ദക്ഷിണേഷ്യയ്ക്ക് തുല്യമായി വികസിക്കുന്നുവെന്ന് കാണാന്‍ യുവാക്കള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വപ്നമാണ് മോദിയുടെ പ്രമേയം. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ മോദി ഒരു കല്ലും ഉപേക്ഷിക്കില്ല. ഇതാണ് മോദിയുടെ ഉറപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അസമില്‍ സമാധാനം തിരിച്ചെത്തിയെന്നും 7,000-ത്തിലധികം ആളുകള്‍ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയെന്നും മോദി അവകാശപ്പെട്ടു.

'പത്തിലേറെ പ്രധാന സമാധാന ഉടമ്പടികളില്‍ ഒപ്പുവച്ചു. ഒരു ഘട്ടത്തില്‍ ഞാന്‍ അസമില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുവാഹത്തിയിലെ റോഡ് തടസ്സങ്ങളും ബോംബ് സ്‌ഫോടനങ്ങളും പോലുള്ള സംഭവങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതെല്ലാം ഇപ്പോള്‍ കഴിഞ്ഞ കാര്യമാണ്. സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം, 1958 (അഫ്‌സ്പ) സംസ്ഥാനത്തെയും മേഖലയിലെയും പലയിടങ്ങളില്‍ നിന്നും പിന്‍വലിച്ചതായി മോദി പറഞ്ഞു.

കഴിഞ്ഞ ദശകത്തില്‍ റെക്കോഡ് എണ്ണം വിനോദസഞ്ചാരികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. ചരിത്രപരമായ സ്ഥലങ്ങള്‍ ഉയര്‍ത്തുന്നതിന് ഞങ്ങള്‍ ഒരു പുതിയ പദ്ധതി ആരംഭിക്കും, അതുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റില്‍ ഞങ്ങള്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കിയത്. അതിന് അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വലിയ അവസരമുണ്ട് എന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+