കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മലയാളികളെ മര്‍ദ്ദിച്ച സംഭവം, നടപടിയെടുക്കുമെന്ന് സുഷമ സ്വരാജ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: സൗദി അറേബ്യയില്‍ മലയാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യം ശക്തമാകുന്നു. മൂന്ന് മലയാളികളെ തൊഴിലുടമ മര്‍ദ്ദിച്ച സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മലയാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്നാണ് സുഷമ വ്യക്തമാക്കിയത്.

ഇവര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്ന് എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് മലയാളികള്‍ക്ക് സൗദിയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കുന്നത്.

sushma-swaraj

തൊഴില്‍ തട്ടിപ്പിനിരയായത് ചോദ്യം ചെയ്തതിനാണ് മലയാളികള്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളെ തൊഴിലുടമ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേല്‍ക്കുന്നത്.

തിരിച്ചു വരാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവരിപ്പോള്‍ ഉള്ളത്. ഇവരുടെ പാസ്‌പോര്‍ട്ട്, ബാഗുകള്‍ തുടങ്ങിയവ തൊഴിലുടമ പിടിച്ചെടുത്തിരുന്നു. സൗദിയിലെ ഇലക്ട്രീഷന്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇവരെ കൊണ്ടുപോകുന്നത്. എന്നാല്‍, അവര്‍ക്ക് നല്‍കിയതാകട്ടെ ഇഷ്ടികച്ചൂളയിലെ ചുമടെടുപ്പ്. ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ് മര്‍ദ്ദനത്തിനിടയാക്കിയത്.

English summary
3 Indians beaten by Saudi employer, Minister Sushma Swaraj said they have been given police protection and the matter will be followed up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X