കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമാത്തിപുരയില്‍ വൃദ്ധയ്ക്ക് നേരെ അതിക്രമം; മൂന്ന് നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

മുംബൈ: കാമാത്തിപുര മേഖലയില്‍ ഒരാള്‍ വൃദ്ധയെ ശാരീരികമായി ഉപദ്രവിക്കുകയും തള്ളുകയും ചെയ്യുന്ന വീഡിയോ വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനോദ് ആര്‍ഗില്‍ എന്നയാളാണ് സ്ത്രീയെ ഉപദ്രവിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എം എന്‍ എസ്) സജീവ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച സ്ത്രീയുടെ കടയ്ക്ക് സമീപം അവരുടെ സമ്മതമില്ലാതെ പരസ്യ ബാനര്‍ സ്ഥാപിക്കാനൊരുങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

1

തന്റെ മെഡിക്കല്‍ ഷോപ്പിന് സമീപം ബാനര്‍ വയ്ക്കുന്നതില്‍ നിന്ന് പ്രകാശ് ദേവി എന്ന സ്ത്രീ തടഞ്ഞതോടെ ആര്‍ഗില്‍ വഴക്കുണ്ടാക്കപകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ത്രീയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് വിനോദ് ആര്‍ഗിലിനും ഇയാളൊടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.

2

തമ്പുരാൻ..മാവേലി എഴുന്നള്ളുന്നേ...വൈറലായി അത്തച്ചമയ ഘോഷയാത്ര ചിത്രങ്ങൾ

ഞങ്ങള്‍ അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്,'' നാഗ്പാഡ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദ്യം വാക്കുതര്‍ക്കത്തോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് ഇയാള്‍ സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഇയാള്‍ സ്ത്രീയെ താഴേക്ക് തള്ളിയിട്ടു, തുടര്‍ന്ന് വന്‍ ജനക്കൂട്ടം തടിച്ചുകൂടാന്‍ തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.

3

ഇയാള്‍ താഴെ വീഴുന്ന സ്ത്രീയെ തള്ളുകയും തല്ലുകയും ചെയ്യുന്നതും തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതും കാണാം. ആളുകളുമായി സംഘം ചേര്‍ന്നെത്തിയ ആര്‍ഗില്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കാന്‍ മുളകള്‍ വയ്ക്കുകയായിരുന്നു, അങ്ങനെ ചെയ്യരുതെന്ന് സ്ത്രീ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അധിക്ഷേപിക്കാന്‍ തുടങ്ങി, പിന്നീട് ശാരീരികമായ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നെന്ന് സ്ത്രീ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

4

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പൂര്‍ണമല്ലെന്നും ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നില്ലെന്നും ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ പ്രാദേശിക എംഎന്‍എസ് നേതാവ് കേശവ് മുലെ പറഞ്ഞു. എം എന്‍ എസ് സ്ത്രീകളെ ബഹുമാനിക്കുന്നു, പക്ഷേ ആ സ്ത്രീ ഞങ്ങളുടെ പാര്‍ട്ടിയുടെ ബാനര്‍ ചവിട്ടുകയും ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ചെയ്തു, ആ വീഡിയോ എഡിറ്റ് ചെയ്തതാണ. ഇതോടെയാണ് വിനോദ് ആര്‍ഗില്‍ ദേഷ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

5

സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പ്പിക്കുന്നതിനുള്ള ശിക്ഷ), 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തിയിലൂടെ മുറിവേല്‍പ്പിക്കുക), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തുന്നതിനുള്ള ശിക്ഷ), 504 (സമാധാനം തകര്‍ക്കാനുള്ള ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വ്വം അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തെ തുടര്‍ന്ന് എംഎന്‍എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അഭിപ്രായം പറയാന്‍ തയ്യാറായില്ല.

2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

English summary
Three Nav Nirman Sena workers booked For Elderly woman Pushed down in Kamathipura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X