കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഘുവിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെയ്‌പ്പെന്ന് റിപ്പോർട്ട്, 3 റൗണ്ട് വെടിയുതിര്‍ത്തതായി കർഷകർ

Google Oneindia Malayalam News

ദില്ലി: സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെയ്‌പ്പെന്ന് റിപ്പോര്‍ട്ട്. ടിഡിഐ മാളിന് സമീപത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം എന്നാണ് വിവരം. നാല് പേരടങ്ങുന്ന സംഘം തങ്ങള്‍ക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷകര്‍ക്ക് നേരെ നടന്ന വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി ഹരിയാന പോലീസ് അറിയിച്ചു.

സിംഘു അതിര്‍ത്തിയിലെ സമരഭൂമിയില്‍ രാത്രി കര്‍ഷകരുടെ ലംഘാര്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. അക്രമികളായ നാല് പേര്‍ കാറിലാണ് എത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കാറില്‍ കടന്ന് കളയുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

farmERS

കര്‍ഷകരെ ആക്രമിച്ചവര്‍ പഞ്ചാബില്‍ നിന്നുളളവരാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. അക്രമികള്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ പഞ്ചാബില്‍ നിന്നുളളതാണെന്ന് പോലീസ് പറയുന്നു. വെടിവെയ്പ്പ് നടന്ന പ്രദേശത്ത് പോലീസ് രാത്രി തന്നെ എത്തി അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ആണ് സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം ആരംഭിച്ചത്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും അടക്കമുളള ആയിരക്കണക്കിന് കര്‍ഷകരാണ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നത്.

ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

English summary
Firing towards farmers who are protesting at Singhu Border, Police investigation begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X