കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിൽ ഡികെ ശിവകുമാർ പണി തുടങ്ങി, ബിജെപിയുടെ മുതിർന്ന നേതാവ് കോൺഗ്രസിലേക്ക്!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെ സംബന്ധിച്ച് ഞാണിന്മേല്‍ കളിയാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച ബിഎസ് യെഡ്യൂരപ്പയുടെ ഭാവി എന്താകും എന്ന് ഈ ഉപതിരഞ്ഞെടുപ്പുകളാവും നിശ്ചയിക്കുക.

അഭിമാന പോരാട്ടമായത് കൊണ്ട് തന്നെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ജയിലില്‍ നിന്ന് തിരിച്ചെത്തിയ ഡികെ ശിവകുമാര്‍ തന്നെയാണ് കോണ്‍ഗ്രസ് ടീം ക്യാപ്റ്റന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെ ബിജെപിക്ക് പണി കൊടുക്കാനും ഡികെ തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാവിനെയാണ് ഡികെ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയിൽ

സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയിൽ

ഡിസംബര്‍ 5നാണ് സംസ്ഥാനത്തെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ച് കഴിഞ്ഞു. എട്ട് മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഹർജി കോടതിയിൽ

ഹർജി കോടതിയിൽ

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും 17 എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണത്. ഈ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. എംഎല്‍എമാര്‍ അയോഗ്യതയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

രാജു കാഗെ കോൺഗ്രസിലേക്ക്

രാജു കാഗെ കോൺഗ്രസിലേക്ക്

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ ബിജെപി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പുയര്‍ന്നത്. ഈ സാഹചര്യം മുതലാക്കി ബിജെപി നേതാക്കളെ മറുകണ്ടം ചാടിക്കാനുളള ചരട് വലികളാണ് ഡികെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാജു കാഗെ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ബിജെപി സീറ്റ് നിഷേധിച്ചു

ബിജെപി സീറ്റ് നിഷേധിച്ചു

ബിജെപി സീറ്റ് നിഷേധിച്ചു എന്നാരോപിച്ചാണ് രാജു കാഗെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെലഗാവിലെ കാഗ്വാദില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കാഗെ ആയിരുന്നു. കോണ്‍ഗ്രസിന്റെ ശ്രീമന്ത് പാട്ടീല്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഈ തിരഞ്ഞെടുപ്പില്‍ പാട്ടീലിനോട് കാഗെ തോല്‍വിയേറ്റ് വാങ്ങി.

വിമത എംഎൽഎ സ്ഥാനാർത്ഥി

വിമത എംഎൽഎ സ്ഥാനാർത്ഥി

കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ശ്രീമന്ത് പാട്ടീല്‍ രാജി വെച്ച് ബിജെപി പക്ഷത്ത് എത്തിയ എംഎല്‍എമാരില്‍ ഒരാളാണ്. ഇക്കുറി കാഗ്വാദില്‍ പാട്ടീലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജു കാഗെ പാര്‍ട്ടി വിടുന്നത്. നേരത്തെ ജെഡിഎസിനൊപ്പമായിരുന്ന രാജു കാഗെ 2000ല്‍ ജെഡിഎസിന്റെ എംഎല്‍എയായിരുന്നു.

ഡികെയുടെ ഇടപെടൽ

ഡികെയുടെ ഇടപെടൽ

പിന്നീട് ജെഡിഎസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കാഗെ 2004, 2008, 2013 വര്‍ഷങ്ങളില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. ഇക്കുറി കാഗെയ്ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് ഉറപ്പ് നല്‍കിയിരിക്കുകയാണ്. ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസി പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു എന്നിവരുമായുളള ചര്‍ച്ചയ്ക്ക് ശേഷമാണ് കാഗെയുടെ തീരുമാനം. 18ാം തിയ്യതി കാഗെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

കോൺഗ്രസ് പച്ചക്കൊടി കാട്ടി

കോൺഗ്രസ് പച്ചക്കൊടി കാട്ടി

ബിജെപിക്ക് വേണ്ടി 20 വര്‍ഷത്തോളമായി താന്‍ അധ്വാനിക്കുന്നു. എന്നാല്‍ അവര്‍ തന്നെ പിന്തുണച്ചതേ ഇല്ല. തനിക്ക് ടിക്കറ്റ് തരരുത് എന്നവര്‍ നൂറ് ശതമാനവും തീരുമാനിച്ചുറപ്പിച്ച മട്ടാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുക എന്നതല്ലാതെ തന്റെ മുന്നില്‍ മറ്റ് വഴികളില്ല. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും ബിജെപി അണികളുടേയും കോണ്‍ഗ്രസ് അണികളുടേയും പിന്തുണ തനിക്ക് ലഭിക്കുമെന്നും കാഗെ പറഞ്ഞു.

ചർച്ച നടത്തുമെന്ന് ബിജെപി

ചർച്ച നടത്തുമെന്ന് ബിജെപി

നേരിയ ഭൂരിപക്ഷത്തിനാണ് കാഗെ 2018ലെ തിരഞ്ഞെടുപ്പില്‍ കാഗ്വാദില്‍ നിന്ന് പരാജയപ്പെട്ടത്. അതുകൊണ്ട് അതേ മണ്ഡലം തന്നെ കോണ്‍ഗ്രസ് കാഗെയ്ക്ക് നല്‍കും. അതേസമയം കാഗെയെ അനുനയിപ്പിക്കാന്‍ യെഡ്യൂരപ്പ നേരിട്ട് ഇടപെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ പാര്‍ട്ടി മാറുന്നത് സാധാരണയാണെന്നും കാഗയുമായി ചര്‍ച്ച നടത്തുമെന്നും യെഡ്യൂരപ്പ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 12 സീറ്റുകള്‍ ലഭിക്കുമെന്നും യെഡ്യൂരപ്പ പ്രതികരിച്ചു.

കോൺഗ്രസിന് പ്രതീക്ഷ

കോൺഗ്രസിന് പ്രതീക്ഷ

അതേസമയം ബിജെപിയിലെ വിഭാഗീയതയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സീറ്റ് നിഷേധിക്കപ്പെട്ടതോടെ പല ബിജെപി നേതാക്കളും വിമത ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 13 എണ്ണം കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. അവ നിലനിര്‍ത്തിയാല്‍ തന്നെ യെഡിയൂരപ്പ സര്‍ക്കാരിനെ വീഴ്ത്താനവും. ഡികെയുടെ തിരിച്ച് വരവോടെ പൂര്‍വ്വാധികം ശക്തി വീണ്ടെടുത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു.

English summary
Three time BJP MLA in Karnataka, Raju Kage all set to join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X