കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു സുൽത്താൻ വിവാദങ്ങൾ‌ തള്ളി രാഷ്ട്രപതി; അത് വീരചരമം, ബിജെപിക്ക് റാംനാഥ് കോവിന്ദിന്റെ 'അടി'

Google Oneindia Malayalam News

ബെംഗളുരു: ടിപ്പു സുൽത്താനെ പ്രകീർത്തിച്ച് രാഷ്ട്രപതി റാംനോഥ് കോവിന്ദ്. ടിപ്പുജയന്ത്രി ആചരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും രണ്ട് തട്ടിലായി നിൽക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രസ്താവന വന്നിരിക്കുന്നത്. നവംബര്‍ പത്തിനാണു കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷം. പരിപാടിയിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തെഴുതിയ കേന്ദ്ര സഹമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെയാണ് വിവാദങ്ങൾ ആളി കത്തിച്ചത്.

നവംമ്പർ 8; ബിജെപിക്ക് കള്ളപ്പണ വിരുദ്ധ ദിനം, പ്രതിപക്ഷത്തിന് കരിദിനംനവംമ്പർ 8; ബിജെപിക്ക് കള്ളപ്പണ വിരുദ്ധ ദിനം, പ്രതിപക്ഷത്തിന് കരിദിനം

'ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ടിപ്പു സുൽത്താന്റേതു വീരചരമമായിരുന്നു. യുദ്ധത്തിൽ 'മൈസുരു റോക്കറ്റുകൾ' ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തിൽ മുമ്പേ നടന്നു. മൈസുരു റോക്കറ്റുകളുടെ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാർ സ്വീകരിച്ചു'. എന്നാണ് രാഷ്ട്രപതി പറഞ്ഞത്. ടിപ്പുവിന്റെ പോരാട്ടപാരമ്പര്യം കർണാടക നിലനിർത്തുന്നുവെന്ന തരത്തിലും രാഷ്ട്രപതി സംസാരിച്ചു.

ഹിന്ദുക്കളെ കൂട്ടകൊല ചെയ്തു

ഹിന്ദുക്കളെ കൂട്ടകൊല ചെയ്തു

ടിപ്പു സുൽത്താൻ അക്രമകാരിയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയും ആണെന്നായിരുന്നു ആനന്ദ്കുമാറിന്റെ ആരോപണം.

നാണംകെട്ട ചടങ്ങ്

നാണംകെട്ട ചടങ്ങ്

പരിപാടിയെക്കുറിച്ചു ഹെഗ്ഡെ നടത്തിയ ട്വീറ്റും വിവാദമായിരുന്നു. 'നാണം കെട്ട ചടങ്ങ്' എന്നായിരുന്നു അദ്ദേഹം പരിപാടിയെ വിശേഷിപ്പിച്ചത്.

നിയമനടപടിക്കൊരുങ്ങുന്നു

നിയമനടപടിക്കൊരുങ്ങുന്നു

ടിപ്പു സുൽത്താനെതിരെ അപമാനകരമായ പരാമർശം നടത്തിയ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിൻതലമുറക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ടിപ്പു സുൽത്താൻ രാജ്യ സ്നേഹി

ടിപ്പു സുൽത്താൻ രാജ്യ സ്നേഹി

ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജ്യസ്നേഹിയാണെന്നും അദ്ദേഹത്തെ കുറിച്ചു കേന്ദ്ര സഹമന്ത്രി ആനന്ദകുമാർ ഹെ​ഗ്ഡെ പഠിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

English summary
At a time when the BJP is up in arms against the Karnataka Government on 'Tipu Jayanthi' celebration, President Ram Nath Kovind’s reference to Tipu Sultan in an address to the joint session of the State legislature on Wednesday came as a morale booster to the Congress government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X