Get Updates
Get notified of breaking news, exclusive insights, and must-see stories!

അസുഖബാധിതയായ സ്ത്രീയെ പുറത്തെത്തിക്കാന്‍ ഗേറ്റ് തുറന്നു, പിന്നീട് കണ്ടത്! തിരുപ്പതിയില്‍ സംഭവിച്ചത്..

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ അപകടത്തിന് കാരണം തുറന്ന ഗേറ്റിലേക്ക് ആള്‍ക്കൂട്ടം തിക്കിതിരക്കിയതിനാലെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ആരംഭിക്കുന്ന 10 ദിവസത്തെ പ്രത്യേക വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് ബുധനാഴ്ച രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. ബൈരാഗി പട്ടിഡ പാര്‍ക്കിലെ ടോക്കണ്‍ കൗണ്ടറുകളിലൊന്നില്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ മല്ലിക എന്ന സ്ത്രീക്ക് അസ്വസ്ഥത നേരിട്ടിരുന്നു.

ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഗേറ്റ് തുറന്നപ്പോഴാണ് അപകടം സംഭവിച്ചത്. ഗേറ്റ് തുറന്നതോടെ ജനക്കൂട്ടം ഇത് മുതലെടുത്ത് ഓടിയെത്തുകയും തിക്കും തിരക്കും രൂപപ്പെടുകയുമായിരുന്നു. ഉത്സവത്തിനായി 90 ലധികം ടിക്കറ്റ് കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. ജനുവരി 10 മുതല്‍ 12 വരെയുള്ള വാര്‍ഷിക ദര്‍ശനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ വെങ്കിടേശ്വര സ്വാമിയുടെ 'സര്‍വ ദര്‍ശനത്തിന്' (സൗജന്യ ദര്‍ശനം) ഭക്തര്‍ക്ക് 1,20,000 ടോക്കണുകള്‍ ആണ് വിതരണം ചെയ്യുക.

Tirupati Stampede

വിഷ്ണു നിവാസം, ശ്രീനിവാസം, ഭൂദേവി കോംപ്ലക്സുകള്‍, സത്യനാരായണപുരം, ബൈരാഗിപട്ടേട, തിരുപ്പതിയിലെ രാമനായിഡു സ്‌കൂള്‍ എന്നിവിടങ്ങളിലായി 94 കൗണ്ടറുകളിലായാണ് ടിക്കറ്റ് വിതരണ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിഷ്ണു നിവാസം ക്ഷേത്രത്തിന് സമീപം ബൈരാഗിപട്ടേഡയിലെ എംജിഎം ഹൈസ്‌കൂളില്‍ സ്ഥാപിച്ച കൗണ്ടറില്‍ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു.

'ബുധനാഴ്ച രാവിലെ മുതല്‍ 4,000-5,000 ആളുകള്‍ കൗണ്ടറില്‍ തടിച്ചുകൂടി. വൈകുന്നേരമായപ്പോഴേക്കും ജനക്കൂട്ടം അനിയന്ത്രിതമായി, ഉന്തും തള്ളും ബഹളവുമായി,' തിരുപ്പതി മുനിസിപ്പല്‍ കമ്മീഷണര്‍ എന്‍ മോറുയ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനുള്ള മതിയായ ക്രമീകരണങ്ങളുടെ അഭാവമാണ് അപകടത്തില്‍ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തര്‍ മരിക്കുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ 15 മിനിറ്റോളം സമയമെടുത്തതായി തിരുപ്പതി കളക്ടര്‍ എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. ഭക്തജനങ്ങള്‍ വന്‍തോതില്‍ എത്തുമെന്ന് പ്രതീക്ഷിച്ച് തിരുപ്പതിയിലും തിരുമലയിലുമായി മൂവായിരത്തോളം പൊലീസുകാരെ നിയോഗിച്ചിരുന്നു. അതേസമയം അപകടത്തില്‍പ്പെട്ടവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

തിരുപ്പതി ദേവസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഭക്തരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+