Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ കനത്തപ്പോൾ തക്കാളിക്ക് വീണ്ടും വില കൂടി; ചില ന​ഗരങ്ങളിൽ കിലോയ്ക്ക് വില 200

ന്യൂഡൽഹി: തക്കാളി വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 20 രൂപയ്ക്ക് കിട്ടിയിരുന്ന താക്കാളി ഇപ്പോൾ 200 രൂപയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. വിലയുടെ പോക്ക് കണ്ട് ഉടൻ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല.

മഴ ശക്തമായതോടെ ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളിയുടെ വില 200ലേക്ക് എത്തിയിരിക്കുകയാണ്. തക്കാളിക്ക് മാത്രമല്ല മറ്റ് പച്ചക്കറികളുടെ വിലയും വർധിക്കുന്നുണ്ട്.

tomato

ഉൽപ്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുന്നത കാരണം വെള്ളക്കെട്ട് ഉണ്ടാവുകയും ഇത് തക്കാളി വിളകൾക്കും മണ്ണിനടിയിൽ വളരുന്ന പച്ചക്കറികൾക്കും പ്രത്യേകിച്ച് ഉള്ളി, ഇഞ്ചി എന്നിവ പെട്ടെന്ന് നശിക്കാൻ കാരണമാകുന്നുണ്ട്.

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിൻരെ കണക്കുകൾ പ്രകാരം, തക്കാളിയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപ്പന വില തിങ്കളാഴ്ച ഒരു കിലോയ്ക്ക് 104.38 എന്ന നിലയിലായിരുന്നു, ഏറ്റവും കൂടിയ വില സൈ്വ മധോപൂരിൽ കിലോയ്ക്ക് 200 രൂപയും കുറഞ്ഞ വില രാജസ്ഥാനിൽ കിലോയ്ക്ക് 31 രൂപയുമാണ്.

മെട്രോകളിൽ തക്കാളിയുടെ ചില്ലറ വിൽപന വില ഏറ്റവും ഉയർന്നത് കൊൽക്കത്തയിൽ ആണ്. 149 രൂപയക്കാണ് വിൽപ്പന, മുംബൈയിൽ 135 രൂപയും ചെന്നൈയിൽ 123 രൂപയും ഡൽഹിയിൽ 100 രൂപയുമാണ്. 'കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ കാരണം ഡൽഹിയിൽ തക്കാളി വിതരണത്തിൽ കൂടുതൽ തടസ്സമുണ്ടായി. കനത്ത മഴ തുടർന്നാൽ, വില ഉടൻ കുറയാൻ സാധ്യതയില്ല,' ആസാദ്പൂർ തക്കാളി അസോസിയേഷൻ പ്രസിഡന്റും അംഗവുമായ അശോക് കൗശിക് പറഞ്ഞു. പിടിഐയോട് പറഞ്ഞു.

തിങ്കളാഴ്ച ആസാദ്പൂർ മണ്ടിയിൽ തക്കാളിയുടെ മൊത്തവില കിലോയ്ക്ക് 100-160 രൂപയായിരുന്നു. ഹിമാചൽ പ്രദേശിൽ നിന്നും കർണാടകയിൽ നിന്നും നിലവിലെ ആവശ്യം നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർഷവും മഴക്കാലത്ത് മിക്ക പച്ചക്കറികൾക്കും വില കുതിച്ചുയരാറുണ്ടെന്നും വെള്ളക്കെട്ട് മൂലം വിളകൾക്ക് നാശം സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫ്രെഞ്ച് ബീൻസ്, കോളിഫ്ളവർ, കാബേജ്, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ചില്ലറ വിൽപന വിലയിൽ ചില വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിക്ക പച്ചക്കറികളും കിലോയ്ക്ക് 60 രൂപയിൽ കുറയാതെയാണ് വിൽക്കുന്നത്. ഉദാഹരണത്തിന്, വെണ്ടക്കയ്ക്ക് ചില്ലറ വില കിലോയ്ക്ക് 80 രൂപയ്ക്കും, കയ്പ്പ, കുപ്പിവെള്ളരി, വെള്ളരി എന്നിവ കിലോയ്ക്ക് 60 രൂപയ്ക്കും , കോളിഫ്ളവർ കിലോയ്ക്ക് 180 രൂപയ്ക്കുമാണ് വിൽക്കുന്നതെന്നാണ് ട്രേഡ് ഡാറ്റ കാണിക്കുന്നു.

ഇഞ്ചിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് 240 രൂപയിൽ നിന്ന് 300 രൂപയായി ഉയർന്നു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+